സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചതിന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണ് കോടതിയുടെ നിരീക്ഷണം. ഹർജി സിംഗിൾ ബെഞ്ച് തീർപ്പാക്കി. 

കൊച്ചി: ജോലി ചെയ്യുന്ന കമ്പനിയിലെ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ച ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. ഫാക്ടറിയിലെ അമോണിയ ഉപയോഗവുമായി ബന്ധപ്പെട്ട് വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചതിന് കമ്പനി നടപടി സ്വീകരിച്ചത് ചോദ്യം ചെയ്ത് ജീവനക്കാരനായ ടിവി സുജിത് ആണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചതിന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണ് കോടതിയുടെ നിരീക്ഷണം. ഹർജി സിംഗിൾ ബെഞ്ച് തീർപ്പാക്കി. 

പൊലീസുകാർക്കിടയിലെ ആത്മഹത്യ: അനാവശ്യ നിർദ്ദേശങ്ങൾ നൽകി ജോലിഭാരം കൂട്ടരുത്, മേലധികാരികളോട് എഡിജിപി

https://www.youtube.com/watch?v=Ko18SgceYX8