ഓരോ മീറ്റർ റീഡറുടെയും മേഖലയിൽ വീടുകൾ തമ്മിലുള്ള അകലം, ആകെ സഞ്ചരിക്കേണ്ട ദൂരം, ഭൂപ്രകൃതി, പരിഗണിക്കേണ്ട മറ്റു കാര്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിവരശേഖരണം നടത്താനും ചര്‍ച്ചയില്‍ തീരുമാനമായി. 

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡിങ് ടാർഗറ്റ് പുതുക്കി പുറത്തിറക്കിയ ഉത്തരവിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളുടെ പരിഹാരത്തിനായി മാനേജിങ് ഡയറക്ടറും അംഗീകൃത യൂണിയനുകളുമായി ചർച്ച നടന്നു. മീറ്റർ റീഡിങ് കൂടുതൽ കാര്യക്ഷമമാക്കാൻ റീഡര്‍മാര്‍ക്ക് പാം ഹെൽഡ് മെഷീനുകൾ വേണമെന്ന ആവശ്യത്തെത്തുടർന്ന് ഇവ വാങ്ങാനായി താൽപര്യപത്രം ക്ഷണിക്കാൻ ധാരണയായി. 

ഓരോ മീറ്റർ റീഡറുടെയും മേഖലയിൽ വീടുകൾ തമ്മിലുള്ള അകലം, ആകെ സഞ്ചരിക്കേണ്ട ദൂരം, ഭൂപ്രകൃതി, പരിഗണിക്കേണ്ട മറ്റു കാര്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിവരശേഖരണം നടത്താനും ചര്‍ച്ചയില്‍ തീരുമാനമായി. മീറ്റർ റീഡിങ്ങിനായി നിയോഗിച്ചിട്ടുള്ള മറ്റു വിഭാഗക്കാരായ സ്ഥിരം ജീവനക്കാർക്ക് നൽകിവരുന്ന പ്രതിമാസ അലവൻസ് അപര്യാപ്തമാണെന്ന വിലയിരുത്തലിനെത്തുടർന്ന്, ഈ തുക വർധിപ്പിക്കുന്ന കാര്യം പരിശോധിക്കാനും ധാരണയായി. 

മീറ്റർ റീഡിങ് പരിഷ്കരണം സംബന്ധിച്ചു പഠിക്കാനായി 2021 ജനുവരിയിൽ നിയോഗിച്ച കമ്മിറ്റിയുടെ തീരുമാനങ്ങൾ പരസ്യപ്പെടുത്തും. വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഐഎഎസ്, അംഗീകൃത സിഐടിയു, ഐഎൻടിയുസി യൂണിയനുകളുമായാണ് ചർച്ച നടത്തിയത്. ജൂലൈ 25ന് രണ്ടാംഘട്ട ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Read also:  ഈരാറ്റുപേട്ട സ്റ്റേഷനിലെ കാപ്പ പ്രതി, കിലോമീറ്ററുകൾ താണ്ടി എത്തി ആലപ്പുഴയിൽ മോഷണം; കുടുക്കിയത് സിസിടിവി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player