തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ വിശുദ്ധിക്കപ്പുറം മാനവികതയുടെ പുരോഗതിയുടെ വിശുദ്ധിയാണ് വലുതെന്ന് എം ജി ശശിഭുഷണ്‍. കനകക്കുന്നില്‍ നടക്കുന്ന സ്‌പേസസ് ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളുടെ വാസ്തുകലാപാരമ്പര്യത്തെ കുറിച്ചുള്ള സെഷനില്‍ ലക്ഷ്മി രാജീവ്, ഡോ. സുനില്‍ എഡിവേര്‍ഡ്, ടി എസ് ശ്യാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

സ്‌പേസസ് ഫെസ്റ്റിവലില്‍ സി എസ് മീനാക്ഷിയുമായി അനിത തമ്പി നടത്തിയ അഭിമുഖം ഏറെ ശ്രദ്ധേയമായി. ഭുപട നിര്‍മാണത്തെക്കുറിച്ചും അതിനെ പിന്നിലുള്ള സര്‍വയേയുമായിരുന്നു പ്രധാന ചര്‍ച്ചവിഷയം. അപുര്‍വമായ മാനുഷിക സംരംഭങ്ങളിലൊന്നായ സര്‍വേ ഓഫ് ഇന്ത്യയുടെ വിസ്മയാവഹമായ ചരിത്രം പറയുന്ന ഭൗമചാപത്തിന്റെ സൃഷ്ടാവാണ് സി.എസ്. മീനാക്ഷി.

നഗരവും സ്വത്വവുമെന്ന വിഷയത്തില്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ആര്‍കിടെക്റ്റ് കസ്തുരിരംഗന്‍, ആശാലത തമ്പുരാന്‍ എന്നിവര്‍ പങ്കെടുത്തു.