സർവകലാശാല കാലോസവത്തിന്റെ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജൻഡർ പ്രതിഭ പുരസ്ക്കാരം ഇക്കുറി ഏർപ്പെടുത്തിയിരുന്നു. തൃപ്പുണിത്തുറ ആർ എൽ വി കോളേജിലെ തൻവി രാകേഷ് ആണ് ആദ്യ ട്രാൻസ്ജെൻഡർ പ്രതിഭ.  

പത്തനംതിട്ട: എം ജി സർവ്വകലാശാല കലോത്സവത്തിൽ (MG University Youth Fesival) എറണാകുളം തേവര എസ് എച് കോളേജിന് (Thevara SH College) ഓവർറോൾ ചാമ്പ്യൻഷിപ്. രണ്ട് വർഷം മുമ്പാണ് അവസാനമായി കലോത്സവം നടന്നത്. അന്ന് തൊടുപുഴ നടന്ന കലോത്സവത്തിലും ഓവർറോൾ ചാമ്പ്യന്മാർ എസ് എച് കോളേജ് ആയിരുന്നു. 

സർവകലാശാല കാലോസവത്തിന്റെ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജൻഡർ പ്രതിഭ പുരസ്ക്കാരം ഇക്കുറി ഏർപ്പെടുത്തിയിരുന്നു. തൃപ്പുണിത്തുറ ആർ എൽ വി കോളേജിലെ (RLV College) തൻവി രാകേഷ് (Thanvi Rakesh) ആണ് ആദ്യ ട്രാൻസ്ജെൻഡർ പ്രതിഭ. 

അഞ്ച് ദിവസം നീണ്ട് നിന്ന് കലോത്സവത്തിൽ മുന്നൂറ് കോളേജുകളിൽ നിന്നായി അയ്യായിരത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

Watch: നിറമില്ലാത്ത ഭൂതകാലം മറക്കാൻ തന്റേടത്തോടെ തൻവി

YouTube video player