ആലപ്പുഴ: മൈക്രോ ഫിനാൻസ് ഫണ്ട് തട്ടിപ്പ് കേസിൽ മാവേലിക്കര എസ്എന്‍ഡിപി യൂണിയൻ മുൻ പ്രസിഡന്റും ഒന്നാം പ്രതിയുമായ സുഭാഷ് വാസുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ. കേസിൽ മുൻകൂ‌ര്‍ ജാമ്യം നേടിയ ശേഷമാണ് സുഭാഷ് വാസു ചോദ്യം ചെയ്യലിന് ഹാജരായത്. 

എസ്എൻഡിപിയിൽ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്ന സുഭാഷ് വാസു ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. പിന്നീട് വെള്ളാപ്പള്ളിക്കെതിരെ തന്നെ ഗുരുതരമായ ആരോപണങ്ങളുമായി അദ്ദേഹം രംഗത്ത് വരികയായിരുന്നു