ഏപ്രിൽ 16നാണ് പുഷ്പകുമാർ സൈബി എന്ന പുഷ്പകുമാർ കൊല്ലപ്പെട്ടത്. കൊല്ലപ്പെടുത്തിയ ശേഷം പേഴ്സ്, എ ടി എം കാർഡ്, ഫോൺ എന്നിവ പ്രതി കവർന്നെടുത്തിരുന്നു.  

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളി പുഷ്പകുമാറിന്‍റെ കൊലപാതകത്തില്‍ സുഹൃത്തും ബംഗാൾ സ്വദേശിയുമായ അപ്പുറോയി അറസ്റ്റിൽ. ബംഗളുരു വൈറ്റ് ഫീൽഡിൽ നിന്നുമാണ് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കരുതി കൂട്ടിയുള്ള കൊലപാതകമാണെന്ന് ജില്ലാ പൊലീസ് മേധാവി ഹരി ശങ്കർ വ്യക്തമാക്കി. 

ഏപ്രിൽ 16നാണ് പുഷ്പകുമാർ സൈബി എന്ന പുഷ്പകുമാർ കൊല്ലപ്പെട്ടത്. കോട്ടയം ഡിസിസി ഓഫീസിന് എതിർവശത്തെ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുത്തിയ ശേഷം പേഴ്സ്, എ ടി എം കാർഡ്, ഫോൺ എന്നിവ പ്രതി കവർന്നെടുത്തിരുന്നു. 

തുടർന്ന് എറണാകുളത്ത് നിന്ന് ട്രെയിൻ മാർഗം ബംഗളുരുവിലേക്ക് കടന്നു. കോടിമതയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊലപാതകത്തിനിടെ കൈക്ക് പരിക്കേറ്റ പ്രതി ബംഗളൂരുവിൽ ചികത്സ തേടിയിരുന്നു.