തൃശ്ശൂർ: വീട്ടമ്മയ്ക്ക് ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പരിക്കേറ്റതായി പരാതി. തൃശ്ശൂര്‍ ജില്ലയിലെ പുത്തൂർ എലത്തൊഴി സുന്ദരന്റെ ഭാര്യ ഷീലക്കാ( 52 )ണ് പരിക്കേറ്റത്.

ഷീലയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഷീലയെ വടി കൊണ്ട് തലയ്ക്കും ശരീരത്തിലും അടിക്കയായിരുന്നു.

ഈ സമയത്ത് ഷീലയുടെ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല. ബഹളവും ഷീലയുടെ നിലവിളിയും കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു.