Asianet News MalayalamAsianet News Malayalam

Kizhakambalam Clash : അതിഥി തൊഴിലാളികളുടെ അതിക്രമം: കിറ്റക്സിനോട് തൊഴിൽ വകുപ്പ് വിശദീകരണം തേടി

കിറ്റെക്സിൽ തൊഴിൽ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി കാഞ്ഞങ്ങാട് അറിയിച്ചിരുന്നു

Migrant workers attack on Police at Kizhakambalam Labour department seeks explanation from Kitex
Author
Kizhakkambalam, First Published Dec 27, 2021, 10:52 AM IST

കൊച്ചി: പൊലീസിനെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കിറ്റക്സ് കമ്പനിയോട് തൊഴിൽ വകുപ്പ് വിശദീകരണം തേടി. ഇവിടുത്തെ ജീവനക്കാരായ അതിഥി തൊഴിലാളികളാണ് ഒരു പൊലീസുകാരെ ആക്രമിച്ചത്. ഒരു പൊലീസ് ജീപ്പ് കത്തിച്ച തൊഴിലാളികൾ, മറ്റ് രണ്ടെണ്ണം ഭാഗികമായി തകർക്കുകയും ചെയ്തിരുന്നു.

കിറ്റെക്സിൽ തൊഴിൽ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി കാഞ്ഞങ്ങാട് അറിയിച്ചിരുന്നു. തൊഴിൽ വകുപ്പ്  കമ്മീഷണറെ ഇതിനായി ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് വന്ന ശേഷം പ്രതികരിക്കാമെന്ന് പറഞ്ഞ മന്ത്രി കിറ്റക്സ് ഉടമ സാബു തോമസിന്റെ മനസിൽ ഇടതുപക്ഷ വിരുദ്ധ മനോഭാവമാണെന്നും അതാണ് പുറത്തു വരുന്നതെന്നും കുറ്റപ്പെടുത്തി.

അതേസമയം അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രണ്ട് സിഐമാരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടക്കുകയാണ്. കേസിൽ അറസ്റ്റിലായവരെ കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 

Follow Us:
Download App:
  • android
  • ios