പത്തനംതിട്ട ജില്ലയിലെ അതിഥിതൊഴിലാളികളില്‍ അധികപേരും ജോലിചെയ്യുന്നത് കാർഷിക, നിർമ്മാണ മേഖലകളിലാണ്. പശ്ചിമബംഗാള്‍, ഒഡീഷ, ഝാർഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ് നല്ലൊരു ശതമാനവും.
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അതിഥിതൊഴിലാളികളെ നാട്ടിലേക്ക് മടക്കിയയക്കാനുള്ള നടപടികൾ തുടങ്ങി. തഹസീദാർമാരുടെ നേതൃത്വത്തില്‍ മുൻഗണന പട്ടിക തയ്യാറാക്കുന്ന ജോലി രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കും.
പത്തനംതിട്ട ജില്ലയിലെ അതിഥിതൊഴിലാളികളില്‍ അധികപേരും ജോലിചെയ്യുന്നത് കാർഷിക, നിർമ്മാണ മേഖലകളിലാണ്. പശ്ചിമബംഗാള്‍, ഒഡീഷ, ഝാർഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ് നല്ലൊരു ശതമാനവും. പ്രായം, ആരോഗ്യസ്ഥിതി എന്നിവ കണക്കിലെടുത്താണ് യാത്രക്ക് വേണ്ടിയുള്ള മുൻഗണനാ പട്ടിക തയ്യാറാക്കുന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പരിഗണന ഉണ്ട്. തഹസീല്‍ദാർമാരുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസർമാരടങ്ങുന്ന സംഘമാണ് പട്ടിക തയ്യാറാക്കുന്നത്.
കോട്ടയം, തിരുവല്ല എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും അതിഥിതൊഴിലാളികളുമായുള്ള ട്രയിനുകള്‍ പുറപ്പെടുക. ഇവരെ റയില്‍വേസ്റ്റേഷനില്‍ എത്തിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി ബസ്സുകള്‍ സജ്ജമാക്കും. അതിഥിതൊഴിലാളികളിൽ രോഗലക്ഷമണുള്ളവരെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതിന് ശേഷമായിരിക്കും നാട്ടിലേക്ക് അയക്കുക. കൊവിഡ് പോസിറ്റീവ് ആകുന്നവരെ ആശുപത്രികളിലേക്ക് മാറ്റും. തിങ്കളാഴ്ചയോട് കൂടി ജില്ലയിൽ നിന്നുള്ള അതിഥിതൊഴിലാളികളെയും കൊണ്ടുള്ള ആദ്യട്രെയിൻ പുറപ്പെടുമെന്ന പ്രതീക്ഷയിലാണ് ജില്ലാഭരണകൂടം.
