മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിൽ പോകണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ പ്രകടനമായി തെരുവിലിറങ്ങിയത്. പ്രകടനത്തിൽ നൂറോളം അതിഥി തൊഴിലാളികൾ പങ്കെടുത്തു. പൊലീസ് ഇവർക്ക് നേരെ ലാത്തി വിശീ. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

രാവിലെയാണ് പ്രതിഷേധം നടന്നത്. ഡിവൈഎസ്പിയും മൂന്ന് എസ്ഐമാരുമടക്കമുള്ള പൊലീസ് സംഘമാണ് സ്ഥലത്ത് ഇപ്പോൾ ക്യാമ്പ് ചെയ്യുന്നത്. പ്രകടനത്തിനു പിന്നിൽ തൊഴിലാളികളല്ലാതെ മറ്റാരെങ്കിലുമുണ്ടോ, ആരെങ്കിലും ആസൂത്രണം ചെയ്തതാണോ ഈ പ്രതിഷേധം എന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. നിരവധി അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

തങ്ങൾക്ക് ആഹാരവും മറ്റ് സൗകര്യങ്ങളുമൊക്കെ ലഭിക്കുന്നുണ്ടെന്ന് തൊഴിലാളികൾ സമ്മതിക്കുന്നുണ്ട്. എന്നാൽ, അതൊന്നും ലഭിച്ചില്ലെങ്കിലും സാരമില്ല തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇവരുടെ ആവശ്യം.