കോട്ടയം: ലോക്ഡൗണിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുമായി കേരളത്തിൽ ഒരു ട്രെയിൻ കൂടി പുറപ്പെട്ടു. പശ്ചിമബംഗാളിലേക്കുള്ള അതിഥി തൊഴിലാളികളുമായാണ് കോട്ടയത്ത് നിന്ന് ട്രെയിൻ യാത്ര തിരിച്ചത്. 1460 പേരാണ് ട്രെയിനിലുള്ളത്. ഇതിൽ 1100 പേർ പായിപ്പാട് ക്യാമ്പിൽ നിന്നുള്ളവരാണ്.

കോട്ടയത്തു നിന്നുള്ള ആദ്യ ട്രെയിനാണ് ഇന്ന് യാത്ര പുറപ്പെട്ടത്. മാൾഡ, മുർഷിദാബാദ്, ദക്ഷിൺ ദിനജ്പുർ ജില്ലകളിൽ നിന്നുള്ളവരാണ് മടങ്ങുന്നവരിൽ കൂടുതൽ പേരും. ഇവരുടെ ട്രെയിൻ ടിക്കറ്റ് തുക പശ്ചിമബംഗാൾ സർക്കാരാണ് വഹിക്കുന്നത്. 

ആരാധനാലയങ്ങൾ ഇപ്പോൾ തുറക്കാനാകില്ലെന്ന് കേന്ദ്രസ‍ർക്കാ‍ർ, പിന്തുണച്ച് മദ്രാസ് ഹൈക്കോടതി

അതേ സമയം ഇന്ന് മലപ്പുറം ജില്ലയില്‍ നിന്ന് ഒരു ട്രെയിന്‍ കൂടി അതിഥി തൊഴിലാളികളുമായി മടങ്ങുന്നുണ്ട്. രാജസ്ഥാനിലേക്കുള്ള അതിഥി തൊഴിലാളികളുടെ സംഘമാണ് ഇന്ന് നാട്ടിലേയ്ക്ക് തിരിക്കുക. പ്രത്യേക ട്രെയിൻ രാത്രി ഒമ്പത് മണിക്ക് തിരൂരില്‍ നിന്ന് പുറപ്പെടും. 

ഐസിഎംആര്‍ സംഘം പാലക്കാട്; സമൂഹ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്തുക ലക്ഷ്യം.