കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച പശ്ചിമബംഗാള്‍ സ്വദേശികള്‍ക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഒരു വിഭാഗം തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. 20 തൊഴിലാളികളാണ് കോഴിക്കോട് നിന്ന് നാട്ടിലേക്ക് മടങ്ങിയത്. 

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെയാണ് കോഴിക്കോട് നാദാപുരത്ത് വീട്ടില്‍ കയറി ആക്രമിച്ചത്. ഇതിലൊരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 

മുഖം മറച്ചെത്തിയ പത്തോളം പേരാണ് തൊഴിലാളികളെ ആക്രമിച്ചത്. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് തൊഴിലാളികളുടെ ആരോപണം. നാട്ടിലേക്ക് തിരികെ പോയില്ലെങ്കില്‍ കൊന്നുകളയുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ പറഞ്ഞിരുന്നു.