കോട്ടയം: ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നഗരഹൃദയത്തിൽ ഐഡ ജംഗ്ഷനിലെ വിദ്യാഭ്യാസസ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരണപ്പെട്ടയാള്‍ ബംഗാളിയോ അസമീസുകാരനോ ആണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു. 

നെഞ്ചിൽ മൂർച്ചയേറിയ ആയുധം കൊണ്ട് ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. കെട്ടിടത്തിന്റ നാലാംനിലയിൽ പണി നടക്കുന്നുണ്ട്. എന്നാൽ ഇവിടെ പണിചെയ്യുന്ന തൊഴിലാളിയല്ല മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കോട്ടയം എസ് പി ഹരിശങ്കറിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി.