കണ്ണൂർ: മിൽമയുടെ ചരിത്രത്തിൽ ആദ്യമായി മലബാർ യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വിജയം. ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 14 ൽ ഒൻപതിലും ഇടതുമുന്നണി വിജയം നേടി. ചരിത്രത്തിലാദ്യമായാണ് ഇടതുമുന്നണി മേഖലാ യൂണിയൻ ഭരണത്തിലെത്തുന്നത്.

മിൽമ മലബാർ യൂണിയനിൽ പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഇടതുമുന്നണിയുടെ വിജയം.  കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകൾ യുഡിഎഫ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷം നേടാൻ സാധിച്ചില്ല. ഇതോടെ മേഖലാ യൂണിയനിലെ യുഡിഎഫിന്റെ തുടർഭരണത്തിനും അറുതിയായി.