മിൽമയുടെ ശുപാർശ സർക്കാരിന് മുന്നിൽ ഇത് വരെ കിട്ടിയിട്ടില്ലെന്നും മന്ത്രി ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില ഇപ്പോൾ വർധിപ്പിക്കാൻ ആകില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി. മിൽമയുടെ ശുപാർശ സർക്കാരിന് മുന്നിൽ ഇത് വരെ കിട്ടിയിട്ടില്ലെന്നും മന്ത്രി ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു. 

മിൽമ പാലിന് വില കൂട്ടാൻ സർക്കാരിനോട് ശുപാർശ ചെയ്തതായി മിൽമ എറണാകുളം ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞിരുന്നു. ലിറ്ററിന് 5 രൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കാലിത്തീറ്റ വില കൂടുന്ന സാഹചര്യത്തിലാണ് ശുപാർശ. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona