കൊച്ചി ഇടപ്പള്ളി–അരൂർ ദേശീയ പാതയിൽ തൈക്കൂടത്ത് നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചു കയറി. ഇന്ന് പുലർച്ചെ 5.30 യോടെ നടന്ന അപകടത്തിൽ പാഴ്സൽ ലോറി മണിക്കൂറുകളാണ് കൈവരിയ്ക്ക് താഴെ തൂങ്ങി കിടന്നത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറടക്കം രണ്ട് പേർക്ക് ലോറിയിൽ നിന്ന് പാലത്തിലേക്ക് ഊർന്നിറങ്ങാനായത് ആശ്വാസമായി

കൊച്ചി: കൊച്ചി ഇടപ്പള്ളി–അരൂർ ദേശീയ പാതയിൽ തൈക്കൂടത്ത് നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചു കയറി. ഇന്ന് പുലർച്ചെ 5.30 യോടെ നടന്ന അപകടത്തിൽ പാഴ്സൽ ലോറി മണിക്കൂറുകളാണ് കൈവരിയ്ക്ക് താഴെ തൂങ്ങി കിടന്നത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറടക്കം രണ്ട് പേർക്ക് ലോറിയിൽ നിന്ന് പാലത്തിലേക്ക് ഊർന്നിറങ്ങാനായത് ആശ്വാസമായി. വൈറ്റില ഭാഗത്ത് നിന്ന് അരൂർ ഭാഗത്തേക്ക് പോകുന്ന ദിശയിലാണ് അപകടം. ലോറിയുടെ മുൻ വശത്തെ ടയറുകള്‍ പാലത്തിന്‍റെ കൈ വരി തകർത്ത് പുഴയിലേക്ക് വീഴുന്ന രീതിയിലായിരുന്നു. രാവിലെ ഒന്‍പത് മണിയോടെയാണ് ക്രെയിൻ എത്തിച്ച് ലോറി നീക്കം ചെയ്യാനായത്. നിലമ്പൂരിൽ നിന്നുള്ള മിനി പാഴ്സൽ ലോറി ചേർത്തലയിലേക്ക് പോവുകയായിരുന്നു. ഇതിനൊപ്പം പാലത്തിനോട് ചേർന്നുള്ള പൈപ്പ് ലൈൻ പുഴയിലേക്ക് പൊട്ടി വീണതോടെ ചമ്പകര കനാലിലും ഗതാഗത തടസ്സം നേരിട്ടു. കനാലിലൂടെ പോവുകയായിരുന്ന ബോട്ടിന്‍റെ മുകൾഭാഗത്ത് ഈ പൈപ്പ് ലൈൻ കുടുങ്ങി. ബോട്ട് ജീവനക്കാർ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇത് നീക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player