മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാലയിലെ പട്ടികജാതി വിദ്യാർത്ഥികളോട് അധ്യാപിക ജാതി വിവേവചനം കാണിച്ചുവെന്ന പരാതിയിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പട്ടിക ജാതി പട്ടിക വർഗ കമ്മീഷനോട് മന്ത്രി എ കെ ബാലൻ നിർദ്ദേശിച്ചു. ബോട്ടണി വിഭാഗത്തിലെ 4 ഗവേഷക വിദ്യാർത്ഥികളാണ് ജാതി വിവേചനം ആരോപിച്ച് വൈസ് ചാൻസലർക്കും പൊലീസിനും പരാതി നൽകിയിരിക്കുന്നത്. ഗവേഷണ മേൽനോട്ട ചുമതലയുള്ള അധ്യാപികയായ ഡോക്ടർ ഷമീനയ്ക്കെതിരെയാണ് വിദ്യാർത്ഥികളുടെ പരാതി. 

കാലിക്കറ്റ് സർവ്വകലാശാലയില്‍ ജാതി വിവേചനം; പരാതിയുമായി ഗവേഷക വിദ്യാര്‍ത്ഥികള്‍