Asianet News MalayalamAsianet News Malayalam

കണ്ടക്ടർമാര്‍ക്കും ഡ്രൈവർമാര്‍ക്കും ശമ്പളം ഇന്നുമുതൽ, പ്രശ്നങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കും: ഗതാഗത മന്ത്രി 

ശമ്പള പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ആറുമാസത്തിനകം പ്രശ്നം പൂർണമായും പരിഹരിക്കാൻ സാധിച്ചേക്കും.

minister antony raju says that ksrtc salary will distribute from today
Author
Kerala, First Published Jun 17, 2022, 4:55 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ (KSRTC) കണ്ടക്ടർമാരുടേയും ഡ്രൈവർമാരുടേയും ശമ്പളം ഇന്നുമുതൽ നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സർക്കാരിൽ നിന്ന് 30 കോടി ലഭിച്ചിരുന്നുവെന്നും ധനകാര്യ വകുപ്പിനോട് 35 കോടി രൂപ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. ഇന്ധന വിലവർദ്ധനയാണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായത്. ശമ്പള പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ആറുമാസത്തിനകം പ്രശ്നം പൂർണമായും പരിഹരിക്കാൻ സാധിച്ചേക്കും. ശാശ്വത പരിഹാരത്തിന് മുഖ്യമന്ത്രിയായി ചർച്ച നടത്തും. ചര്‍ച്ചയിൽ ധനമന്ത്രിയെയും പങ്കെടുപ്പിക്കും. കെസ്ആര്‍ടിസിയിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കും. ഭരണ ചെലവ് കുറയ്ക്കും.
തൊഴിലാളി യൂണിയനുകളുമായി ഈ മാസം 27 ന് ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. 

ലണ്ടൻ മോഡൽ കെസ്ആർടിസി സിറ്റി സർക്കുലർ സർവീസിന് ഊർജമാകാൻ ഹരിയാനയിൽ നിന്ന് ഇലക്ട്രിക് ബസുകൾ

ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും കെഎസ്ആ‍ർടിസി അധിക സർവീസ്

ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും കെഎസ്ആ‍ർടിസി അധിക സർവീസ് നടത്തുകയാണ്. നിലവിലെ ഷെഡ്യൂളുകൾക്കൊപ്പം ആ‌ൾത്തിരക്ക് അനുസരിച്ച് 20 ശതമാനം വരെ അധിക സർവ്വീസുകൾ നടത്താനാണ് തീരുമാനം. സ്റ്റേഷനുകളിൽ നിന്നുള്ള അഭ്യർത്ഥന അനുസരിച്ച് ഡിപ്പോകളിൽ നിന്ന് അധിക ഷെ‍ഡ്യൂളുകൾ നൽകും. ആദ്യ ഘട്ടത്തിൽ ദേശീയപാതകളിലും എംസി റോഡിലുമാണ് അധിക സർവീസ് നടത്തുക. നേരത്തേ റദ്ദാക്കിയ ഞായറാഴ്ചകളിലെ ഫാസ്റ്റ് പാസഞ്ചറുകൾക്ക് മുകളിലേക്കുള്ള സർവ്വീസുകളുടെ ട്രിപ്പുകൾ സിംഗിൾ ഡ്യൂട്ടിയായി ക്രമീകരിച്ച് അധികമായി ഓപ്പറേറ്റ് ചെയ്യാനാണ് നി‍ര്‍ദ്ദേശം. ഇത് കൃത്യമായി നടപ്പിലാക്കുന്നതിന് മേഖലാ ഓഫീസർമാർ ശ്രദ്ധിക്കണമെന്നാണ് മാനേജ്മെന്റിന്റെ നി‍ര്‍ദ്ദേശം. 

 read more കെഎസ്ആര്‍ടിസിയില്‍ ആശ്രിത നിയമനം മരവിപ്പിച്ചതോടെ 300ഓളം കുടുംബങ്ങള്‍ നിരാലംബരായി

Follow Us:
Download App:
  • android
  • ios