Asianet News MalayalamAsianet News Malayalam

മന്ത്രി ആർ. ബിന്ദുവിന് കണ്ണട വാങ്ങാൻ ചെലവായത് 30500 രൂപ: തുക അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്ത്

മുമ്പും കണ്ണട വാങ്ങിയ വകയില്‍ സിപിഎം മന്ത്രിമാര്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം പറ്റിയിരുന്നു.

Minister bindu 30500 rupees cost to buy glasses Govt order issued sanctioning  amount sts
Author
First Published Nov 5, 2023, 6:34 AM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആറുമാസം മുൻപ് വാങ്ങിയ കണ്ണടയ്ക്ക് 30500 രൂപയാണ് പൊതുഖജനാവില്‍നിന്ന് അനുവദിച്ചത്. കഴിഞ്ഞ ഏപ്രില്‍ 28 നാണ് മന്ത്രി ആര്‍ ബിന്ദു പുതിയ കണ്ണട വാങ്ങിയത്.  അന്ന് തന്നെ ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാന്‍ പൊതുഭരണ വകുപ്പിന് മന്ത്രി അപേക്ഷ നല്‍കി. 

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതുകൊണ്ടാവാം പണം അനുവദിച്ചുകിട്ടാന്‍ വൈകി. പരാതിയായതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് തുക ലഭിക്കുന്നത് വേഗത്തിലാക്കിയതെന്നാണ് സൂചന. മുമ്പും കണ്ണട വാങ്ങിയ വകയില്‍ സിപിഎം മന്ത്രിമാര്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം പറ്റിയിരുന്നു.

കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജ 29000 രൂപയ്ക്കാണ് കണ്ണട വാങ്ങിയത്. സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണന്‍ 49,900 രൂപയാണ് കണ്ണടയ്ക്ക് വേണ്ടി എഴുതിയെടുത്തത്. അന്നൊന്നും ഇല്ലാത്തവിധം സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴാണ് സംസ്ഥാനത്തെ ഒരു മന്ത്രി കണ്ണട വാങ്ങിയ തുകപോലും സര്‍ക്കാരിന്‍റെ ചെലവില്‍ എഴുതിയെടുക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

ആകെ നാടകീയത, ദുരൂഹത! ചിറക്കൽ വെടിവെപ്പ് നടന്ന വീട് ആക്രമിച്ചു, ആരെന്നോ എന്തെന്നോ ഇല്ല, കാമറ കിടന്നത് പുഴയിലും
 

Follow Us:
Download App:
  • android
  • ios