Asianet News MalayalamAsianet News Malayalam

'വിദ്യാഭ്യാസനിലവാരം ഉറപ്പാക്കാൻ സ്വകാര്യ സർവകലാശാലകൾ നല്ലത്, പണ്ടത്തെ സമരം അന്നത്തെ കാലത്തിന് അനുസരിച്ചുള്ളത്'

ശക്തമായ സർക്കാർ നിയന്ത്രണങ്ങളോടെയാകും സ്വകാര്യ സർവകലാശകൾ അനുവദിക്കുക.പണ്ട് കമ്പ്യൂട്ടറിന് എതിരെ സമരം ചെയ്തു, ഇപ്പോൾ കമ്പ്യൂട്ടർ മാറ്റിവയ്ക്കാനാകുമോയെന്നും മന്ത്രി ആര്‍.ബിന്ദു

minister bindu justifies privatisation in higher education sector
Author
First Published Feb 6, 2024, 11:59 AM IST

തിരുവനന്തപുരം:വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കാനും , സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാനുമുള്ള ബജറ്റ് നിര്‍ദേശത്തെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു രംഗത്ത്.ബജറ്റിൽ പ്രഖ്യാപിച്ചത് പുതിയ കാര്യമല്ല, മുന്നേ ഉള്ള ആലോചനയാണ്.വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ സ്വകാര്യ സർവകലാശാലകൾ നല്ലതാണ്.ശക്തമായ സർക്കാർ നിയന്ത്രണങ്ങളോടെയാകും സ്വകാര്യ സർവകലാശാലകൾ അനുവദിക്കുക.പണ്ടത്തെ സമരം അന്നത്തെ കാലത്തിന് അനുസരിച്ചുള്ളതാണ്.പണ്ട് കമ്പ്യൂട്ടറിന് എതിരെ സമരം ചെയ്തു, ഇപ്പോൾ കമ്പ്യൂട്ടർ മാറ്റിവയ്ക്കാനാകുമോയെന്ന് മന്ത്രി ചോദിച്ചു.വിദേശ സർവകലാശാലകളെ കുറിച്ച് ആലോചിക്കും എന്നാണ് ബജറ്റില്‍ പറഞ്ഞത്.സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ എടുത്ത തീരുമാനം വൈകിയിട്ടില്ല.ഇന്നത്തെ കാലത്ത് അതിൽ നിന്ന് മാറി നിൽക്കാനാവില്ല.നമ്മുടെ സർവകലാശാലകള്‍ മികച്ചതാണെന്നും മന്ത്രി പറഞ്ഞു.

 

Latest Videos
Follow Us:
Download App:
  • android
  • ios