Asianet News MalayalamAsianet News Malayalam

കിഫ്ല് ഹൗസിലെ കാലിത്തൊഴുത്തും കാലികളും; മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് മന്ത്രി ചിഞ്ചുറാണി

കാലിത്തൊഴുത്ത് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങളാണ് റോജി എം. ജോൺ വിവരാവകാശ പ്രകാരം ഉന്നയിച്ചത്. 

Minister Chinchurani said that animal Welfare Department has nothing to do with it Cow stables and cows at cliff house
Author
First Published Dec 9, 2022, 10:13 AM IST

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ ഔദ്ധ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിലെ പശുക്കളെ എത്തിക്കുന്നതും പരിപാലിക്കുന്നതും മൃഗസംരക്ഷണ വകുപ്പല്ലെന്ന് വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കഴിഞ്ഞ ജൂണിലാണ് ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്ത് നിര്‍മ്മാണത്തിനും ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമായി 42.90 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. ക്ലിഫ് ഹൗസിലെ 42.90 ലക്ഷം രൂപയുടെ കാലി തൊഴുത്തിൽ എത്ര കന്നുകാലികളെ നൽകിയെന്ന് റോജി എം. ജോൺ വിവരാവകാശം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ജെ ചിഞ്ചുറാണി ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിര്‍മ്മാണവുമായി മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് അറിയിച്ചത്. 

കാലിത്തൊഴുത്ത് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങളാണ് റോജി എം. ജോൺ വിവരാവകാശ പ്രകാരം ഉന്നയിച്ചത്. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിര്‍മ്മാണം മൃഗ സംരക്ഷണ വകുപ്പിന്‍റെ എന്തെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണോ ? ക്ലിഫ് ഹൗസിലെ കാലിത്തൊഴിത്തിലേക്ക് മൃഗസംരക്ഷണ വകുപ്പ് കന്നുകാലികളെ എതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയിട്ടുണ്ടോ ? ഉണ്ടെങ്കില്‍ ഏതൊക്കെ ഇനത്തിനെയാണ് നല്‍കിയത്. ക്ലിഫ് ഹൗസിലെ കന്നുകാലി പാരിപാലനത്തിന് മൃഗസംരക്ഷണ വകുപ്പിന്‍റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടോ ? ഉണ്ടെങ്കില്‍ ഏത് ഓഫീസിനാണ് ചുമതല നല്‍കിയത് ? എന്തൊക്കെ സേവനങ്ങളാണ് നല്‍കുന്നത് ? എന്നിവയായിരുന്നു ചോദ്യങ്ങള്‍. 

Minister Chinchurani said that animal Welfare Department has nothing to do with it Cow stables and cows at cliff house

എല്ലാ ചോദ്യത്തിനുമായി ഒറ്റ മറുപടിയാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നല്‍കിയിരിക്കുന്നത്. ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചത് മൃഗസംരക്ഷണ വകുപ്പിന്‍റെ പദ്ധതി മുഖേനയല്ല. ക്ലിഫ് ഹൗസിലേക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ പദ്ധതിയൊന്നും തന്നെയില്ല. ക്ലിഫ് ഹൗസിലെ കന്നുകാലികളുടെ പരിപാലനത്തിനായി മൃഗസംരക്ഷണ വകുപ്പിന്‍റെ സേവനം ആവശ്യപ്പെട്ടിട്ടില്ല. എന്നിങ്ങനെയായിരുന്നു മന്ത്രി ജെ ചിഞ്ചുറാണിയുടെ മറുപടി. ചീഫ് എൻജിനീയർ നൽകിയ എസ്റ്റിമേറ്റ് പരിശോധിച്ചായിരുന്നു പൊതുമരാമത്ത് വകുപ്പ് ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്തും ചുറ്റുമതിലും നിര്‍മ്മിക്കാന്‍ പണം അനുവദിച്ചത്. പൊതുമരാമത്ത് ചീഫ് എഞ്ചിനിയറുടെ വിശദമായ എസ്റ്റിമേറ്റിൽ 42. 90 ലക്ഷം രൂപയാണ് ക്ലിഫ് ഹൗസിലെ കേടുപാടുള്ള മതിലിനും പുതിയ പശു തൊഴുത്ത് പണിയുന്നതിനുമായി അനുവദിച്ചത്. 2018 ഡിഎസ്ആർ പ്രകാരമാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്. 

കൂടുതല്‍ വായനയ്ക്ക്:  ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്തിനും മതിൽ നിർമാണത്തിനും 42.90 ലക്ഷം രൂപ അനുവദിച്ചു

കൂടുതല്‍ വായനയ്ക്ക്:  ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിര്‍മിക്കുന്നു; 25.50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി

Follow Us:
Download App:
  • android
  • ios