തിരുവനന്തപുരം: മന്ത്രി ഇ.പി.ജയരാജൻ്റെ പേഴ്ണൽ സ്റ്റാഫ് അംഗം സജീഷിനെ ഓഫീസ് ചുമതലകളിൽ നിന്നും നീക്കി. അസി. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സജീഷാണ് കായിക വകുപ്പിൻ്റെ മേൽനോട്ടം വഹിച്ചത്. പേഴ്സണൽ സ്റ്റാഫ് അംഗം എന്ന നിലയിൽ അവിഹിതമായ ഇടപെടൽ നടത്തി പദവി ദുരുപയോഗം ചെയ്തതായി പാർട്ടി നേതൃത്വത്തിന് പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് മാറ്റം. ചികിത്സക്കായി നീണ്ട അവധി അപേക്ഷിച്ചതിനെ തുടർന്നാണ് മാറ്റിയതെന്നാണ് മന്ത്രിയുടെ ഓഫീസിൻ്റെ വിശദീകരണം. സി പി എം നേതൃത്വം പങ്കെടുത്തുള്ള മന്ത്രിമാരുടെ പേഴ്ണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം ചേരാനിരിക്കെയാണ് നടപടി