Asianet News MalayalamAsianet News Malayalam

'പൊതുവിതരണ സംവിധാനത്തെ പിന്തുണക്കുന്നയാൾ', മണിയൻപിള്ള രാജുവിന് ഓണക്കിറ്റ് നൽകിയത് വിവാദമാക്കരുതെന്ന് മന്ത്രി

ട്രാൻസ്ജെൻഡേഴ്സിൽ  റേഷൻ കാർഡ് ഇല്ലാത്തവർക്ക് കാർഡ് നൽകും. അവർക്ക് സൗജന്യ കിറ്റും നൽകുമെന്നും മന്ത്രി അറിയിച്ചു. 

minister gr anil over maniyan pillai raju onam kit controversy
Author
Thiruvananthapuram, First Published Aug 5, 2021, 3:49 PM IST

തിരുവനന്തപുരം: നടൻ മണിയൻ പിള്ള രാജുവിന് ഓണകിറ്റ് നൽകിയത് വിവാദമാക്കേണ്ടതില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയിൽ. പൊതുവിതരണ സംവിധാനത്തെ പിന്തുണക്കുന്ന ആളാണ് അദ്ദേഹമെന്നും വിവാദം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യകിറ്റ് വിതരണത്തെ കുറിച്ച് നല്ലത് പറഞ്ഞ മണിയൻ പിള്ള രാജുവിനെ കളിയാക്കുകയാണ് പ്രതിപക്ഷം ചെയ്തത്. മണിയൻ പിള്ള രാജുവിന് കിറ്റ് നൽകിയത് അപരാധം എന്ന രീതിയിൽ ചിത്രീകരിക്കാനും പ്രതിപക്ഷം ശ്രമിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി. ട്രാൻസ്ജെൻഡേഴ്സിൽ  റേഷൻ കാർഡ് ഇല്ലാത്തവർക്ക് കാർഡ് നൽകും. അവർക്ക് സൗജന്യ കിറ്റും നൽകുമെന്നും മന്ത്രി അറിയിച്ചു. 

നടൻ മണിയൻ പിള്ള രാജുവിന്‍റെ വീട്ടിൽ ഓണക്കിറ്റ് നേരിട്ടെത്തിച്ച് ഭക്ഷ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.  സപ്ലൈക്കോയുമായുള്ള മണിയൻപിള്ള രാജുവിന്‍റെ സഹകരണത്തിന് നന്ദി അറിയിച്ചാണ് കിറ്റ് വീട്ടിലെത്തിച്ചത്. നേരത്തെ കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് റേഷനരിയുടെ ഗുണമേന്മയിൽ മണിയൻപിള്ള സർക്കാരിനെ പ്രശംസിച്ചിരുന്നു
 

Follow Us:
Download App:
  • android
  • ios