Asianet News MalayalamAsianet News Malayalam

പോത്തന്‍കോട് സ്വദേശികള്‍ ജാഗ്രത പാലിക്കണം; മലയിൻകീഴിലെ രോഗിയുടെ ഭാര്യക്ക് കൊവിഡില്ല

ഈ പഞ്ചായത്തുകളിലെ മുഴുവന്‍ ആളുകളും അടുത്ത രണ്ടാഴ്ചക്കാലം വീടുകളിൽ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

Minister Issue covid alert notice in several panchayath trivandrum
Author
Thiruvananthapuram, First Published Mar 31, 2020, 9:18 PM IST

തിരുവനന്തപുരം: കൊവിഡ് രോഗം ബാധിച്ച മലയിൻകീഴിലെ രോഗിയുടെ ഭാര്യക്കും സഹായിക്കും കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. എന്നാൽ പോത്തൻകോട്ടെ രോഗി മരിച്ച പശ്ചാത്തലത്തിൽ പോത്തൻകോട്, മോഹനപുരം, കൊയ്ത്തൂര്‍ക്കോണം, ആര്യോട്ടുകോണം, കാട്ടായിക്കോണത്തിന്റെ മേല്‍ഭാഗം, വെമ്പായം,മാണിക്കല്‍ പഞ്ചായത്തുകളിലെ ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

ഈ പഞ്ചായത്തുകളിലെ മുഴുവന്‍ ആളുകളും അടുത്ത രണ്ടാഴ്ചക്കാലം വീടുകളിൽ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കൊറോണ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരൊഴികെ ആരും തന്നെ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങുന്നവര്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.

ഹോം ക്വാറന്റൈന്‍ പ്രഖ്യാപിച്ച സ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കും. സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രദേശത്തെ എല്ലാവരും നിര്‍ബന്ധമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Follow Us:
Download App:
  • android
  • ios