Asianet News MalayalamAsianet News Malayalam

'നിറം പിടിപ്പിച്ച വാര്‍ത്തകളല്ല ശബരിമലയില്‍..' സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടനമെന്ന് മന്ത്രി

എങ്ങും സംതൃപ്തരായ തീര്‍ത്ഥാടകര്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ കൂടുതലായി എത്തുന്നുണ്ടെന്ന് മന്ത്രി രാധാകൃഷ്ണൻ.

minister k radhakrishnan says about sabarimala pilgrimage joy
Author
First Published Dec 14, 2023, 8:27 PM IST

പത്തനംതിട്ട: ശബരിമലയില്‍ എല്ലാവര്‍ക്കും സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടനവുമാണ് നടക്കുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. എങ്ങും സംതൃപ്തരായ തീര്‍ത്ഥാടകരാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ കൂടുതലായി എത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 'നിറം പിടിപ്പിച്ച വാര്‍ത്തകളല്ല ശബരിമലയില്‍ കണ്ടത്. എങ്ങും സംതൃപ്തരായ തീര്‍ത്ഥാടകര്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ കൂടുതലായി എത്തുന്നു. എല്ലാവര്‍ക്കും സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടനം ഇവിടെ സാധിക്കുന്നു.'-മന്ത്രി പറഞ്ഞു. 

'അയ്യപ്പ ഭക്തന്റെ തല പൊലീസ് അടിച്ചു പൊട്ടിച്ചെന്ന പ്രചരണം വ്യാജം': പ്രചരിപ്പിച്ചാല്‍ കര്‍ശനനടപടിയെന്ന് പൊലീസ്

തിരുവനന്തപുരം: അയ്യപ്പ ഭക്തന്റെ തല ശബരിമല പൊലീസ് അടിച്ചു തകര്‍ത്തെന്ന രീതിയില്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കേരളാ പൊലീസ്. അയ്യപ്പഭക്തനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തില്‍ നടന്നതല്ല. കേരളത്തില്‍ നടന്നതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

കഴിഞ്ഞദിവസമാണ് ശബരിമല പൊലീസ് അയ്യപ്പ ഭക്തനെ അടിച്ചു തല പൊട്ടിച്ചെന്ന് ക്യാപ്ഷനോടെ ഒരുവിഭാഗം സോഷ്യല്‍മീഡിയകളില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. തമിഴ്നാട്ടിലെ ട്രിച്ചിയിലെ ഒരു ക്ഷേത്രത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇവര്‍ കേരളത്തിലെന്ന രീതിയില്‍ പ്രചരിപ്പിച്ചത്. ട്രിച്ചി ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ അണ്ണാമലൈ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് ശേഷം ട്രിച്ചിയിലെ ക്ഷേത്രത്തിലെത്തിയ ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്കാണ് സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. ഭക്തരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അണ്ണാമലൈ എക്സിലൂടെ ആവശ്യപ്പെട്ടു.

പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസി ടിവി ഹാക്ക് ചെയ്തു; നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍, അന്വേഷണം 
 

Latest Videos
Follow Us:
Download App:
  • android
  • ios