കഴിഞ്ഞ മൂന്നു വർഷവും പാവങ്ങളോടു പരിഗണന കാട്ടിയ സർക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. എന്നാല്‍ ഈ പരിഗണന വോട്ടു ചെയ്തപ്പോൾ ആളുകൾ മറന്നു പോയി. 

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യത്തെയാണ് ചിലർ ധാർഷ്ട്യമെന്നാണു വിളിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പത്തനാപുരത്ത് കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ തലവൂർ ശാഖ ഉദ്ഘാടനവേദിയില്‍ സംസാരിക്കവെയാണ് പിണറായി വിജയന് ധാര്‍ഷ്ട്യാമാണെന്ന വിമര്‍ശനത്തിനെതിരെ മന്ത്രി രംഗത്തെത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ വോട്ട് ചെയ്തവർ ഉറങ്ങുന്നതിന് മുൻപ് ഒരു തവണ ആലോചിക്കണം. കഴിഞ്ഞ മൂന്നു വർഷവും പാവങ്ങളോടു പരിഗണന കാട്ടിയ സർക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. എന്നാല്‍ ഈ പരിഗണന വോട്ടു ചെയ്തപ്പോൾ ആളുകൾ മറന്നു പോയി. നല്ലതു മാത്രം ചെയ്തതിന് കനത്ത കുറ്റം ചുമത്തിയവനു ലഭിക്കേണ്ട ശിക്ഷ നൽകി. ഇത് ശരിയല്ല, ഇങ്ങനെ ചെയ്യാമോ എന്ന് ജനം ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.