അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയാണ് അഗളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കൂറുമാറി എൽഡിഎഫ് പിന്തുണയിൽ അഗളി പഞ്ചായത്തധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് അംഗം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോൺഗ്രസ് അംഗം എൻകെ മഞ്ജു ബിനു പിന്നീട് രാജിവച്ചു.
പാലക്കാട്: പാലക്കാട് അട്ടപ്പാടി അഗളി പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി കോൺഗ്രസ്. അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയാണ് അഗളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കൂറുമാറി എൽഡിഎഫ് പിന്തുണയിൽ അഗളി പഞ്ചായത്തധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് അംഗം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോൺഗ്രസ് അംഗം എൻകെ മഞ്ജു ബിനു പിന്നീട് രാജിവച്ചു. പിന്നാലെയാണ് നാളെ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് കമ്മിഷൻ ഉത്തരവിട്ടത്. ഇതിന് മുന്നോടിയായി അംഗങ്ങളെ സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയും, പണം നൽകിയും പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടത്തുന്നുവെന്നാണ് പരാതി. 21 അംഗ ഭരണസമിതിയിൽ യുഡിഎഫ്– 10, എൽഡിഎഫ്– 9, ബിജെപി– 2 എന്നിങ്ങനെയാണ് കക്ഷിനില.



