ഡി ആർ അനിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയാമെന്ന ഫോർമുലയിൽ ആണ് സമവായ ചർച്ച.
തിരുവനന്തപുരം : കോർപറേഷൻ കത്ത് വിവാദത്തിൽ സമവായ നീക്കവുമായി സർക്കാർ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കക്ഷി നേതാക്കള കാണുന്നു. ഡി ആർ അനിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയാമെന്ന ഫോർമുലയിൽ ആണ് സമവായ ചർച്ച. പകരം മേയറുടെ രാജി ആവശ്യപ്പെട്ട പ്രതിഷേധത്തിൽ നിന്ന് പ്രതിപക്ഷം പിൻമാറണമെന്നും ചർച്ചയിൽ സർക്കാർ മുന്നോട്ട് വെക്കും.
