തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതികളിലെ ജലം തുറന്നുവിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എംഎം മണി. ഈ അണക്കെട്ടുകളിൽ നിലവിലെ ജലനിരപ്പ് അപകടകരമായ നിലയിലല്ലെന്നതാണ് ഇതിന് കാരണം.

ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ഇപ്പോൾ 35 ശതമാനം വെള്ളമാണ് ഉള്ളത്. ഇടമലയാറിൽ 45 ശതമാനവും കക്കിയിൽ 34 ശതമാനവും പമ്പയിൽ 61 ശതമാനവുമാണ് ജലമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു.

വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഫെയ്‌സ്‌ബുക് പോസ്റ്റ്

പ്രധാന ജലവൈദ്യുത പദ്ധതികളായ ഇടുക്കി 35, ഇടമലയാർ 45, കക്കി 34, പമ്പ 61 ശതമാനം വീതമാണ് നിറഞ്ഞിട്ടുള്ളത്. നിലവിൽ ഈ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യം ഇല്ല.