Asianet News MalayalamAsianet News Malayalam

ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് പരിഗണനയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വികസനം എല്ലാമേഖലകളിലും എല്ലാ ജനവിഭാഗങ്ങളിലും എത്തണം. വികസനം ലക്ഷ്യമിടുന്ന ഓരോ നിര്‍ദ്ദേശങ്ങളും സാധാരണക്കാരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മുന്നേറ്റവും ഉള്‍ക്കൊള്ളുന്നതായിരിക്കണം.

minister muhammad riyas said that converting tourist centers into hiking centers is under consideration
Author
First Published Jan 30, 2023, 4:00 AM IST

കോഴിക്കോട്:  ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് പരിഗണിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബാലുശ്ശേരി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ബാലുശ്ശേരി മണ്ഡലം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും ഈ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. 

സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വികസനം എല്ലാമേഖലകളിലും എല്ലാ ജനവിഭാഗങ്ങളിലും എത്തണം. വികസനം ലക്ഷ്യമിടുന്ന ഓരോ നിര്‍ദ്ദേശങ്ങളും സാധാരണക്കാരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മുന്നേറ്റവും ഉള്‍ക്കൊള്ളുന്നതായിരിക്കണം. സാമൂഹിക, ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു. റോഡുകളുടെ വീതി, ഡ്രെയിനേജ്, വെള്ളം ഒഴിഞ്ഞു പോവുന്നതിനുള്ള സംവിധാനം, ഡിവൈഡര്‍ എന്നിവ അടങ്ങുന്ന കൃത്യമായ ഡിസൈന്‍ സംവിധാനത്തിലൂടെ മാത്രമേ കേരളത്തില്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കാവൂ എന്ന തീരുമാനം സര്‍ക്കാര്‍ പരിഗണനയിലാണെന്നും ഇത് പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.  

ആരോഗ്യ, വിദ്യാഭ്യാസ, സംരംഭ, വ്യവസായ, തൊഴില്‍, ടൂറിസം തുടങ്ങിയ എല്ലാ മേഖലകളിലും വലിയ മുന്നേറ്റം തീര്‍ക്കാന്‍ സര്‍ക്കാരിനായി. ദേശീയപാതയുടെ നിര്‍മ്മാണം 2025 ഓടെ പൂര്‍ത്തിയാവും. മലയോര പാത, തീരദേശ പാത എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 

Read Also: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിമരുന്ന് ഒളിപ്പിച്ചത് കളിപ്പാട്ടത്തിനൊപ്പം

Follow Us:
Download App:
  • android
  • ios