Asianet News MalayalamAsianet News Malayalam

അവധി ദിനത്തിലും പണിയെടുത്ത് ഉദ്യോഗസ്ഥർ, അഭിനന്ദനമറിയിക്കാൻ മന്ത്രി ഓഫീസിൽ എത്തി

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും നഗരസഭകളും ഇന്ന് തുറന്നു പ്രവർത്തിക്കുന്നുണ്ട് 

Minister MV Govindan Appreciated officers who worked on Sunday
Author
Kannur, First Published Jul 3, 2022, 7:05 PM IST

തിരുവനന്തപുരം: അവധി ദിനമായ ഞായറാഴ്ചയിലും ഫയർ തീർപ്പാക്കൽ യജ്ഞത്തിനായി ജോലിക്കെത്തി ഉദ്യോഗസ്ഥർ. സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് അവധി ദിനത്തിലും തുറന്നു പ്രവർത്തിച്ചത്. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞം. തീർപ്പാക്കാനുള്ള ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കുന്നതിന് മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനം പ്രവൃത്തി ദിനമാക്കി കൊണ്ടുള്ള നടപടി.

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും നഗരസഭകളും ഇന്ന് തുറന്നു പ്രവർത്തിക്കുന്നുണ്ട് .പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഇന്ന് പ്രവർത്തിച്ചു. 

കണ്ണൂരിൽ അവധി ദിനത്തിലും തുറന്നു പ്രവർത്തിച്ച മയ്യിൽ പഞ്ചായത്ത് ഓഫീസിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നേരിട്ടെത്തി ഉദ്യോഗസ്ഥരെ അനുമോദിച്ചു. സന്ദർശനത്തെക്കുറിച്ച് മന്ത്രി തന്നെ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. 


മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് * 

കണ്ണൂർ ആറളത്ത് നിന്നുള്ള യാത്രയ്ക്ക്‌ ഇടയിലാണ്‌ മയ്യിൽ പഞ്ചായത്ത്‌ ഓഫീസിൽ കയറാൻ തീരുമാനിച്ചത്‌‌. ഇന്ന് ഞായറാഴ്ചയും ഫയൽ തീർപ്പാക്കലിനായി നമ്മുടെ പഞ്ചായത്ത്‌-നഗരസഭാ ജീവനക്കാർ പ്രവർത്തിക്കുകയാണല്ലോ? മയ്യിൽ പഞ്ചായത്ത്‌ ഓഫീസിൽ മുഴുവൻ ജീവനക്കാർക്കൊപ്പം പ്രസിഡന്റ്‌ റിഷ്നയും ഇന്ന് ഹാജരാണ്‌. 90 ഫയലുകളാണ്‌ ഇന്ന് രാവിലെ വരെ മയ്യിൽ പഞ്ചായത്തിൽ പെൻഡിംഗ്‌ ഉണ്ടായിരുന്നത്‌. ഉച്ചയ്ക്ക്‌ 12.15ന്‌ അവിടെ എത്തുമ്പോളേക്കും 59 എണ്ണം തീർപ്പാക്കിയിരുന്നു, പെൻഡിംഗ്‌ ഫയലുകൾ ‌ 31 ആയി കുറഞ്ഞു. രണ്ട്‌ മണി ആകുമ്പോൾ മയ്യിലിലെ മുഴുവൻ ഫയലും തീർപ്പാക്കിയെന്ന് സെക്രട്ടറി അറിയിച്ചു. ഇനി ഒരു ഫയൽ പോലും ‌തീർപ്പാക്കാൻ ബാക്കിയില്ലാത്ത പഞ്ചായത്തുകളിൽ ഒന്നായി അങ്ങനെ മയ്യിൽ മാറി അവധി ദിനത്തിലും ഫയൽ തീർപ്പാക്കാനായി ഓഫീസിലെത്തിയ മുഴുവൻ ജീവനക്കാരെയും ഒരിക്കൽക്കൂടി അഭിവാദ്യം ചെയ്യുന്നു

Latest Videos
Follow Us:
Download App:
  • android
  • ios