സുഖകരമായ സ്ഥലത്തല്ല മോക് ഡ്രിൽ നടത്തുക. ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് മനസിലാകുന്നത്. വിശദ റിപ്പോർട്ട് വൈകുന്നേരത്തോടെ ലഭിക്കുമെന്നും മന്ത്രി കെ രാജൻ വിശദീകരിച്ചു. 

കൊച്ചി: മോക് ഡ്രില്ലിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ശ്രദ്ധക്കുറവുണ്ടായിട്ടില്ലെന്ന് മന്ത്രി കെ രാജൻ. പ്രാഥമിക അന്വേഷണത്തിൽ യുവാവിന്റെ മരണത്തിൽ അസ്വഭാവികത ഇല്ലെന്നും വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ടെന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി വിശദീകരിച്ചു. മോക് ഡ്രില്ലിനിടെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരും. സുഖകരമായ സ്ഥലത്തല്ല മോക് ഡ്രിൽ നടത്തുക. ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് മനസിലാകുന്നത്. വിശദ റിപ്പോർട്ട് വൈകുന്നേരത്തോടെ ലഭിക്കുമെന്നും മന്ത്രി കെ രാജൻ വിശദീകരിച്ചു.

രക്ഷാപ്രവർത്തനം വൈകി, ബോട്ട് പ്രവർത്തിച്ചില്ല; ബിനുവിന്റെ മരണത്തിന് കാരണം ഏകോപനമില്ലായ്മയെന്ന് വിമർശനം

അതേ സമയം, മോക്ക്ഡ്രിൽ അപകടത്തെ തുടർന്ന് യുവാവ് മരിക്കാനിടയായ സാഹചര്യത്തിൽ വിവിധ വകുപ്പുകൾക്കുണ്ടായത് ​ഗുരുതര വീഴ്ച. വെള്ളത്തിൽ വീണവരെ എങ്ങനെ രക്ഷിക്കാമെന്നുള്ള പരീക്ഷണത്തിനിടയിലാണ് ബിനു സോമൻ മുങ്ങി മരിച്ചത്. എൻഡിആർഎഫിന്റെയും ഫയർഫോഴ്സിന്റെയും സാന്നിധ്യമുള്ളപ്പോളായിരുന്നു അപകടം. രക്ഷാപ്രവർത്തകർക്കെതിരെ ആരോപണങ്ങളുമായി നാട്ടുകാർ രം​ഗത്തെത്തി. ബിനു സോമനെ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങൾ സമയോചിതമായി നടന്നില്ലെന്ന് കൂടെയുണ്ടായിരുന്നവർ ആരോപിച്ചു. വെള്ളത്തിൽ മുങ്ങി താഴ്ന്നിട്ടും എൻഡിആർഎഫ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്താൻ വൈകിയെന്നും രക്ഷപ്രവർത്തനങ്ങൾക്കുള്ള ബോട്ട് പ്രവർത്തന രഹിതമരുന്നുവെന്നും ആരോപണമുയർന്നു. ഫയർഫോഴ്സിന്റെ മോട്ടോർ ബോട്ട് കയറു കെട്ടി വലിച്ചാണ് കരയ്ക്ക് എത്തിച്ചത്. 

YouTube video player