'കേവല രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി മാത്രം പ്രശ്നങ്ങളെ അവലോകനം ചെയ്യരുത്'. ചാവക്കാട് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ബിജുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   

തൃശൂർ: അക്രമ രാഷ്ട്രീയവും ക്രമസമാധാന പ്രശ്നങ്ങളും നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar).രാഷ്ട്രീയ നേതൃത്വം ഈ വസ്തുത തിരിച്ചറിയണം. കേവല രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി മാത്രം പ്രശ്നങ്ങളെ അവലോകനം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് കൊല്ലപ്പെട്ട ബിജെപി (bjp) പ്രവർത്തകൻ ബിജുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

YouTube video player

കേന്ദ്ര ഐടി സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖർ കേരളത്തിലെത്തുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മന്ത്രിക്ക് ബിജെപി നേതാക്കൾ സ്വീകരണം നൽകി. ഗുരുവായൂർ ക്ഷേത്രത്തിലും മമ്മിയൂർ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി.

Scroll to load tweet…

കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ കൊച്ചിയിലെ എൻപിഒഎൽ വൈകീട്ട് മന്ത്രി സന്ദർശിക്കും. നാളെ കൊച്ചി കളമശ്ശേരിയിലെ സ്റ്റാർട്ടപ്പ് വില്ലേജിൽ പുതിയ ഐടി സംരംഭകരുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ പരിപാടിയിലും പങ്കെടുക്കും. മറ്റന്നാൾ തിരുവനന്തപുരത്ത് ടെക്നോപാർക്കിലും ഐടി സംരംഭകരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും. 

വികസന കാര്യത്തില്‍ കേരളത്തിന്റെ മനോഭാവം മാറണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍