'ഞാൻ സഞ്ചരിച്ച കാർ കായംകുളത്ത് വെച്ച് അപകടത്തിൽ പെട്ട വാർത്തയെത്തുടർന്ന് ഒട്ടേറെ പേരാണ് വിളിച്ചു തിരക്കുന്നത്. അപകടത്തിൽ ഞാനുൾപ്പെടെ വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും സാരമായ പരിക്കില്ല. ഏവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി.'
കായംകുളം: ആലപ്പുഴ ജില്ലയിലെ കായംകുളത്തു വെച്ച് മന്ത്രി സജി ചെറിയാനും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതായി വിവരം. മന്ത്രി സജി ചെറിയാൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കായംകുളത്ത് വെച്ച് കാർ അപകടത്തിൽ പെട്ട വാർത്തയെ തുടർന്ന് ഒട്ടേറെ പേരാണ് വിളിച്ചു തിരക്കുന്നുണ്ടെന്നും അപകടത്തിൽ വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും സാരമായ പരിക്കില്ലെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുൾപ്പെടെയുള്ള സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
ഒരു കാറുമായാണ് മന്ത്രിയുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ പെട്ട രണ്ടാമത്തെ കാര്‍ ഇതുവഴി വന്ന ടിപ്പര്‍ ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാൽ മൂന്ന് വാഹനങ്ങൾക്കും കേടുപാടുണ്ടായെന്നാണ് വിവരം. 'ഞാൻ സഞ്ചരിച്ച കാർ കായംകുളത്ത് വെച്ച് അപകടത്തിൽ പെട്ട വാർത്തയെത്തുടർന്ന് ഒട്ടേറെ പേരാണ് വിളിച്ചു തിരക്കുന്നത്. അപകടത്തിൽ ഞാനുൾപ്പെടെ വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും സാരമായ പരിക്കില്ല. ഏവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി.'-മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്...
ഞാൻ സഞ്ചരിച്ച കാർ കായംകുളത്ത് വെച്ച് അപകടത്തിൽ പെട്ട വാർത്തയെത്തുടർന്ന് ഒട്ടേറെ പേരാണ് വിളിച്ചു തിരക്കുന്നത്. അപകടത്തിൽ ഞാനുൾപ്പെടെ വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും സാരമായ പരിക്കില്ല. ഏവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി.
