Asianet News MalayalamAsianet News Malayalam

'ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല, ആർക്കും അഭിപ്രായങ്ങൾ പറയാം': മന്ത്രി സജി ചെറിയാൻ

വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല. ആർക്കും അഭിപ്രായങ്ങൾ പറയാമെന്നും സുധാകരൻ പറഞ്ഞു. 

minister saji cheriyan about singer ks chithra fvv
Author
First Published Jan 16, 2024, 2:25 PM IST

തിരുവനന്തപുരം: അയോധ്യ പരാമർശത്തിൽ ​ഗായിക കെഎസ് ചിത്രയ്ക്ക് നേരെ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവർക്ക് പോകാം, വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല. ആർക്കും അഭിപ്രായങ്ങൾ പറയാമെന്നും സുധാകരൻ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് വീടുകളിൽ ദീപം തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ പരാമർശം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ശക്തമാവുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം. പരാമർശം വിവാദമാക്കേണ്ടെന്ന നിലപാടിലാണ് മന്ത്രി. 

എം ടി വാസുദേവൻ നായർക്ക് അഭിപ്രായം പറയാൻ അധികാരമുണ്ട്. ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ജി സുധാകരന്റെ പരാമർശത്തിൽ അദ്ദേഹത്തോട് അഭിപ്രായം ചോദിക്കണമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിലെ വ്യക്തി ആരാധനയെ വിമര്‍ശിച്ച സാഹിത്യകാരൻ എംടി വാസുദേവൻ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ രംഗത്തെത്തുകയായിരുന്നു. സമരവും ഭരണവും എന്തെന്ന് എംടി പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം ആലപ്പുഴയിൽ ഒരു പൊതുപരിപാടിയിലെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. 

എംടിയെ ചാരി ചില സാഹിത്യകാരൻമാർ ഷോ കാണിക്കുകയാണ്. ചിലര്‍ക്ക് നേരിയ ഇളക്കമാണ്. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ എംടി സംസ്ഥാനത്തെ സിപിഎം നേതൃത്വത്തെ വിമര്‍ശിച്ചെന്നത് മാധ്യമ വ്യാഖ്യാനമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വിമര്‍ശിച്ചു. ഇല്ലാത്ത കാര്യങ്ങളിൽ സ്വന്തം വ്യാഖ്യാനം ചമയ്ക്കുന്നതിൽ കേരളത്തിലെ ചില മാധ്യമ കേന്ദ്രങ്ങൾ വിദഗ്ധരാണ്. എംടി വിവാദം അതിന് ഉദാഹരണമാണെന്നും അവര്‍ പ്രതികരിച്ചു.

രണ്ട് വിരൽ പരിശോധന, അതിജീവിതയ്‍ക്ക് ഡോക്ടര്‍മാര്‍ 5 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios