ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
തിരുവനന്തപുരം: കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞ് അഞ്ചു പേർക്ക് പരിക്ക്. രോഗിയുമായി നെടുമൻകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസ് പോകും വഴി പുലമൻ ജങ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ചു കയറുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ നെടുമന സ്വദേശി നിതിൻ, ഓടനാവട്ടം സ്വദേശി അശ്വകുമാർ, ഭാര്യ ദേവിക, ബന്ധു ഉഷ കുമാരി, ശൂരനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് ഓടിച്ച സിപിഒ ബിജു ലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ദേവികയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. സിഗ്നൽ സംവിധാനം പ്രവർത്തിക്കാതിരുന്ന പുലമണിൽ പൊലീസാണ് ഗതാഗതം നിയന്ത്രിച്ചത്.
തെറ്റായ ദിശയിലെത്തി ആംബുലൻസിൽ ഇടിച്ച വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനത്തിനെതിരെ കേസെടുത്തില്ല
അധ്യാപകന്റെ കൈ വെട്ടിയ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, മൂന്ന് പേർക്ക് 3 വർഷം വീതം തടവ്

