Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥികൾ ടി സി ആവശ്യപ്പെട്ടാൽ സ്കൂൾ അധികൃതർ നിക്ഷേധിക്കരുത്:  മന്ത്രി വി ശിവൻകുട്ടി

ചില അൺഎയ്ഡഡ് സ്ഥാപനങ്ങൾ ടി സി നിക്ഷേധിക്കുന്നതായി പരാതിയുണ്ട്. ടിസി കിട്ടാത്ത വിദ്യാർത്ഥിയുടെ യുഐഡി പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിലേക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്.

minister v sivankutty about school students transfer certificate
Author
Kerala, First Published Jun 12, 2021, 9:22 PM IST

തിരുവനന്തപുരം: വിദ്യാർത്ഥികൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ സ്കൂൾ അധികൃതർ നിക്ഷേധിക്കാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം വിദ്യാർത്ഥി ആവശ്യപ്പെട്ടാൽ ടി സി നൽകാൻ എല്ലാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. ചില അൺഎയ്ഡഡ് സ്ഥാപനങ്ങൾ ടി സി നിക്ഷേധിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടിസി കിട്ടാത്ത വിദ്യാർത്ഥിയുടെ യുഐഡി പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിലേക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം കോവിഡ് കാലത്തും ചില അൺഎയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉയർന്ന ഫീസ് ഇപ്പോഴും ഈടാക്കുന്നുവെന്ന പരാതി ഉയർന്നിട്ടുണ്ട്. ഇല്ലാത്ത കലാകായികപ്രവർത്തനത്തിനും ഫീസ് ഈടാക്കുന്നു. പ്രത്യേകസഹാചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും മാനേജ്മെന്റുുകൾ പിൻമാറണമെന്നും വിദ്യാഭ്യാസമന്ത്രി അഭ്യർത്ഥിച്ചു. 
 

Follow Us:
Download App:
  • android
  • ios