2025-26 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റിൽ 2,49,540 വിദ്യാർഥികൾക്ക് മെറിറ്റ് ക്വാട്ടയിൽ അലോട്ട്‌മെന്റ് ലഭിച്ചു.
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ് നൽകിയെന്ന് പൊതുവിദ്യാഭ്യാസവും മന്ത്രി വി ശിവൻകുട്ടി. 2025-26 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റ് 2025 ജൂൺ 2 ന് പ്രസിദ്ധീകരിച്ച് പ്രവേശനം 2025 ജൂൺ 3ന് 10 മണി മുതൽ ആരംഭിച്ചു.
മെറിറ്റ് ക്വാട്ട , സ്‌പോർട്‌സ് ക്വാട്ട, മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ എന്നീ ക്വാട്ടകളിലെ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം 2025 ജൂൺ 5 ന്‌വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിച്ചു. ആദ്യ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ ആകെ 3,18,574 മെറിറ്റ് സീറ്റുകളിലേയ്ക്കാണ് അലോട്ട്‌മെന്റ് നടത്തിയത്. 69,034 സംവരണസീറ്റുകൾ ഒഴിവായി നിലനിൽക്കുന്നുണ്ട്.
സംസ്ഥാന തലത്തിൽഒന്നാമത്തെ അലോട്ട്‌മെന്റിൽമെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയവരുടെ വിവരങ്ങൾ
സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം 1,21,743
താൽക്കാലികപ്രവേശനം നേടിയവരുടെ എണ്ണം 99,525
അലോട്ട്‌മെന്റ്‌നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 27074
ഒന്നാമത്തെ അലോട്ട്‌മെന്റിൽസ്‌പോർട്‌സ് ക്വാട്ടയിൽപ്രവേശനം നേടിയവരുടെ വിവരങ്ങൾ:-
സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം 2649
താൽക്കാലികപ്രവേശനം നേടിയവരുടെ എണ്ണം 2021
അലോട്ട്‌മെന്റ്‌നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 1430
ഒന്നാമത്തെ അലോട്ട്‌മെന്റിൽ മോഡൽ റെസിഡെൻഷ്യൽ സ്‌കൂളിൽ പ്രവേശനം നേടിയവരുടെ വിവരങ്ങൾ:-
സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം 914
താൽക്കാലികപ്രവേശനം നേടിയവരുടെ എണ്ണം 108
അലോട്ട്‌മെന്റ്‌നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 279
ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനത്തിന് ശേഷമുള്ള ഒഴിവുകൾ:-
മെറിറ്റ് ക്വാട്ട ഒഴിവുകൾ 96,108
സ്‌പോർട്‌സ് ക്വാട്ട ഒഴിവുകൾ 3508
മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ ഒഴിവുകൾ 494
ആകെ അപേക്ഷകൾ - 463686
മറ്റ് ജില്ലകളിൽനിന്നുള്ള അപേക്ഷകൾ -45851
നോൺ-ജോയിനിങ് ആയവർ - 27074
ആകെ പ്രവേശനം നേടിയവർ2,26,960
ശേഷിക്കുന്ന അപേക്ഷകൾ - 163801
ശേഷിക്കുന്നമെറിറ്റ്‌സീറ്റുകൾ - 100110
മാനേജ്‌മെന്റ് സീറ്റുകൾ- 38951
കമ്മ്യൂണിറ്റി സീറ്റുകൾ - 25322
അൺ-എയ്ഡഡ് സീറ്റുകൾ - 53326
ശേഷിക്കുന്ന ആകെ സീറ്റുകൾ -217709
രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂൺ 10 ന് പ്രസിദ്ധീകരിച്ച് പ്രവേശനം ജൂൺ 10,11 തീയതികളിൽ നടക്കും. മൂന്നാമത്തെ അലോട്ട്‌മെന്റ് 2025 ജൂൺ 16 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളിൽ പ്രവേശനം പൂർത്തിയാക്കി 2025 ജൂൺ 18 ന് ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരമുള്ള ജില്ല തിരിച്ചുള്ള വിശദമായ പ്രവേശനവിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാകും.
ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം പ്ലസ് വൺ -എൻ എസ് ക്യൂ എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് 02 -06 -2025 നു പ്രസിദ്ധീകരിച്ചു . 30660 മെറിറ്റ് സീറ്റുകളിലേക്കായി 25135 കുട്ടികൾക്ക് അലോട്ട്മെന്റ് നൽകിയിട്ടുണ്ട് .497 ഭിന്ന ശേഷി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക് അലോട്ട്മെന്റ് നൽകി . 389 വി എച് എസ് ഇ സ്കൂളുകളിൽ ആയി ആകെ 1100 ബാച്ചുകൾ നിലവിൽ ഉണ്ട് . 43 എൻ എസ് ക്യു എഫ് അധിഷ്ഠിത കോഴ്സുകളിൽ ആണ് ഈ വർഷം പ്രവേശനം നടക്കുന്നത് . ആകെ അപ്ലിക്കേഷൻ എണ്ണം 48200.
ഒന്നാം ഘട്ടത്തിലെ ആദ്യ അലോട്ട്മെന്റിന് ശേഷം അഡ്മിഷൻ (05-06-2025)
ആകെ സ്ഥിര പ്രവേശനം നേടിയത് - 9099
താൽകാലിക പ്രവേശനം നേടിയത് - 4827
ആകെ-13926


