സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് പരമാവധി കുറക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: സംസ്ഥാനം തെറ്റായ കൊവിഡ് കണക്കുകൾ കാണിക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് മന്ത്രി വിഎസ് സുനിൽ കുമാർ. കൊവിഡ് കണക്കിൽ കള്ളക്കളിയില്ലെന്നും കേന്ദ്ര മാനദണ്ഡങ്ങളനുസരിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് പരമാവധി കുറക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്ത കേരളത്തിൽ ആശങ്ക തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് ചെറിയ തോതിൽ നിയന്ത്രണവിധേയമായി വരുമ്പോഴും സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറക്കാനോ രോഗം നിയന്ത്രണവിധേയമാക്കാനോ സാധിച്ചിട്ടില്ല. ആകെ രോഗികളുടെ എണ്ണവും പ്രതിദിന രോഗികളുടെ എണ്ണവും ഏറ്റവും കൂടുതൽ നിലവിൽ കേരളത്തിലാണ്..ഇത് വലിയ വിമർശനമുയർത്തുന്ന സാഹചര്യത്തിൽ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.