Asianet News MalayalamAsianet News Malayalam

കാർഷിക ഭേദഗതി നിയമത്തിൽ സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്ത് സംസ്ഥാനം, ബദൽ നിയമം ഉണ്ടാക്കും

ബദൽ നിയമം ഈ സഭാ സമ്മേളനത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ ഓർഡിനൻസ് ഇറക്കുമെന്നും സംസ്ഥാന കൃഷിമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Minister VS Sunilkumar on Supreme Court order against agriculture amendment act 2020
Author
Thiruvananthapuram, First Published Jan 11, 2021, 4:15 PM IST

തിരുവനന്തപുരം: കാർഷിക ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രീം കോടതി ഉത്തരവ് സ്വാഗതാർഹമെന്ന് സംസ്ഥാന സർക്കാർ. ഒരു സംസ്ഥാനവും അംഗീകരിക്കാത്ത നിയമമാണിത്. ഇത് മനസിലാക്കിയാണ് കോടതി ഇടപെടലെന്ന് മന്ത്രി വി എസ് സുനിൽകുമാർ പ്രതികരിച്ചു. കേന്ദ്ര നിയമത്തിനെതിരെ ബദൽ നിയമം ഉടൻ ഉണ്ടാക്കും. കർഷകരെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്ന നിയമം സംസ്ഥാനം കൊണ്ടുവരും. ഈ സഭാ സമ്മേളനത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ ഓർഡിനൻസ് ഇറക്കുമെന്നും സംസ്ഥാന കൃഷിമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios