Asianet News MalayalamAsianet News Malayalam

'യുവാക്കള്‍ വരട്ടേ'; ഇനി മത്സരിക്കാനില്ലെന്ന സൂചന നൽകി മന്ത്രി വി എസ് സുനിൽകുമാർ

ഇത്തവണയും സുനിൽകുമാർ തന്നെ മത്സരിക്കണമെന്ന താല്പര്യം സിപിഎമ്മിനുണ്ട്. എന്നാൽ സുനിൽകുമാറിന് മാത്രമായി ഇളവ് നൽകുക എത്രത്തോളം പ്രായോഗികമാകുമെന്നാണ് പ്രശ്നം.
 

minister vs sunilkumar signals withdrawal from thrissur constituency
Author
Thrissur, First Published Jan 12, 2021, 9:57 AM IST

തിരുവനന്തപുരം: വീണ്ടും മത്സരിക്കാനില്ലെന്ന സൂചന നൽകി സിപിഐ നേതാവും മന്ത്രിയുമായ വി എസ് സുനിൽകുമാർ. മൂന്ന് തവണയിൽ കൂടുതൽ ആരും മത്സരിക്കേണ്ട കാര്യമില്ലെന്ന് സുനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരാൾ പതിനഞ്ച് വർഷം എംഎൽഎ ആയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് തവണയിൽ കൂടുതൽ ആരും മത്സരിക്കേണ്ടതില്ല. യുവാക്കൾക്ക് പ്രാമുഖ്യം നൽകണം. തൃശൂർ സീറ്റ് നിർണ്ണായകമാണെങ്കിലും ഇനിയില്ലെന്നാണ് വിഎസ് സുനിൽകുമാറിനറെ നിലപാട്.   കൈപ്പമംഗലത്ത് നിന്നും തൃശൂരിലേക്ക് മാറിയ സുനിൽകുമാറിലൂടെ ഇടതുമുന്നണി കഴിഞ്ഞ തവണ മണ്ഡലം പിടിച്ചെടുത്തു. ഇത്തവണയും സുനിൽകുമാർ തന്നെ മത്സരിക്കണമെന്ന താല്പര്യം സിപിഎമ്മിനുണ്ട്. എന്നാൽ സുനിൽകുമാറിന് മാത്രമായി ഇളവ് നൽകുക എത്രത്തോളം പ്രായോഗികമാകുമെന്നാണ് പ്രശ്നം.

അതേസമയം മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന സിപിഐ തീരുമാനത്തോട് മന്ത്രിമാരും മുതിർന്ന് നേതാക്കളും വ്യത്യസ്തമായാണ് പ്രതികരിച്ചത്. കെ രാജു പിന്മാറാണെന്ന് അറിയിച്ചപ്പോൾ വീണ്ടും മത്സരിക്കാനുള്ള താല്പര്യം സി ദിവാകാരൻ സൂചിപ്പിച്ചു.  

Follow Us:
Download App:
  • android
  • ios