അതിനാൽ കരുതലോടെ ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോ​ഗത്തിൽ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ ആവർത്തിക്കുകയായിരുന്നു. 

തിരുവനന്തപുരം: പണം കിട്ടാത്തതുകൊണ്ട് വകുപ്പുകളുടെ പ്രവർത്തനം നടക്കുന്നില്ലെന്ന പരാതിയുമായി മന്ത്രിമാർ രം​ഗത്ത്. മന്ത്രിസഭായോഗത്തിലാണ് മന്ത്രിമാരുടെ പരാതി ഉയർന്നത്. എന്നാൽ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ട്. അതിനാൽ കരുതലോടെ ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോ​ഗത്തിൽ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ ആവർത്തിക്കുകയായിരുന്നു. 

സംസ്ഥാനം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നും ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചെലവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാൻ മാധ്യമങ്ങൾ ഇടപെടണമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിക്ക് എല്ലാ മാസവും പണം കൊടുക്കേണ്ട സ്ഥിതിയുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു. 

'മൗനം കൊണ്ട് ഓട്ടയടച്ച് രക്ഷപ്പെടാമെന്ന് കരുതരുത്, മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ സിപിഎം വിശദീകരണം വേണം'

സംസ്ഥാനത്തെ യുഡിഎഫ് എംപിമാരെയും മന്തി വിമർശിച്ചിരുന്നു. കേന്ദ്രത്തിൽ നിവേദനവുമായി പോകുന്ന സമയത്ത് യുഡിഎഫ് എംപിമാരുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണം ഉണ്ടാകുന്നില്ല എല്ലാവരും ഒരുമിച്ച് ശ്രമിച്ചില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും അത്രയേറെ പ്രശ്നം ഉണ്ടെന്നും തുറന്ന് പറയുകയായിരുന്നു മന്ത്രി. നേരത്തെ കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചെന്ന അരോപണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. നടപ്പു വർഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണെന്നും എന്നാൽ, 15390 കോടി രൂപയുടെ അനുമതി മാത്രമാണ് നൽകിയിരിക്കുന്നതെന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്‍റ് ഇനത്തില്‍ 10000 കോടിയുടെ ക്കുറവ് ഉണ്ടായെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചിരുന്നു.

'കേന്ദ്രം വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നു'; കേരളം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി

https://www.youtube.com/watch?v=Ko18SgceYX8