പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി ജെറാൾഡ് കൊറയ (60) ആണ് കോഴിക്കോട് എലത്തൂർ പോലീസിന്‍റെ പിടിയിലായത്

കോഴിക്കോട്: പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി ജെറാൾഡ് കൊറയ (60) ആണ് കോഴിക്കോട് എലത്തൂർ പോലീസിന്‍റെ പിടിയിലായത്. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം ബന്ധുവിന്‍റെ വീട്ടിൽ എത്തിയ കുട്ടിയെ പുതിയ വസ്ത്രം വാങ്ങി നൽകാമെന്ന പേരിൽ പ്രതി കൂട്ടിക്കൊണ്ട് പോയി. തുടർന്ന് തുണിക്കടയിലെ ട്രയൽ റൂമിലും പിന്നീട് ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പീഡനത്തിന് ഇരയായ കുട്ടി ഈ വിവരം അമ്മയെ അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശ പ്രകാരം പളളുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്നത് എലത്തൂർ സ്റ്റേഷന്‍റെ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറുകയായിരുന്നു. കുട്ടിയെ കോഴിക്കോട് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. റിമാൻഡിലായിരുന്ന പ്രതി കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു. ഒരു സ്കൂളിലെ മുൻ ജീവനക്കാരനായിരുന്ന പ്രതി വിദ്യാർത്ഥികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു.

YouTube video player