മലപ്പുറം: മലപ്പുറം ചേളാരിയിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കുട്ടിയുടെ അച്ഛനുള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനം അച്ഛൻറെ സഹായത്തോടെയെന്നും 20 ലധികം പേർ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി.

പെണ്‍കുട്ടിയുടെ അച്ഛനെ കൂടാതെ രണ്ട് പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചേളാരി സ്വദേശി അഷറഫ്, ചിനക്കലങ്ങാടി സ്വദേശി ഷൈജു എന്നിവരാണ് അറസ്റ്റിലായത്.