സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി പരിചയത്തിലായശേഷം പീഡിപ്പിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവ‍ർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

തിരുവനന്തപുരം: മാറനല്ലൂരിൽ 13 കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ എട്ടുപേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ നഗ്നചിത്രം എടുത്തവര്‍ ഉള്‍പ്പടെയാണ് കസ്റ്റഡിയിലുളളത്. സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി പരിചയത്തിലായശേഷം പീഡിപ്പിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവ‍ർത്തകർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് മാറാനല്ലൂർ പൊലിസ് അറിയിച്ചു.