Asianet News MalayalamAsianet News Malayalam

'കേന്ദ്രപദ്ധതിയുടെ റേഷന്‍ വ്യാപാരി കമ്മീഷനും സംസ്ഥാനം നൽകേണ്ടിവരുന്നു അതാണ് രണ്ട് മാസമായി വൈകുന്നത്'

മുഴുവൻ പേർക്കും കമ്മീഷൻ നൽകാൻ തീരുമാനിച്ചാൽ ചെറിയ തുക മാത്രമേ നൽകാൻ കഴിയൂ .എന്തിനും ഏതിനു സമരം വേണോ എന്ന് അവർ ആലോചിക്കണമെന്നും മന്ത്രി ജി ആര്‍ അനില്‍

minsiter GR Anil jusifies delay on ration dealers commission
Author
First Published Nov 22, 2022, 11:56 AM IST

തിരുവനന്തപുരം:റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഭാഗിമായി വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ റേഷന്‍ കടയപ്പ് സമരത്തിനൊരുങ്ങി വ്യാപാരികള്‍.
അടുത്ത ശനിയാഴ്ച മുതല്‍ അനിശ്ചിത കാല സമരത്തിന് റേഷന്‍ വ്യാപാരികള്‍ സര്‍ക്കാറിന് നോട്ടീസ് നല്‍കും.അതേസമയം വ്യാപാരികളുടേത് ഗുരുതര വിഷയമാണെന്ന് കരുതുന്നിലലെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.യാഥാർത്ഥ്യം വ്യാപാരികൾക്കും അറിയാം .കൃത്യമായ കമ്മീഷൻ നൽകാറുണ്ട്.കേന്ദ്ര പദ്ധതിയുടെ ഭാഗമായുള്ള കമ്മീഷനും ഇപ്പൊൾ സംസ്ഥാനം നൽകേണ്ടിവരുന്നു.അതാണ് രണ്ടുമാസമായി കമ്മീഷൻ വൈകുന്നത്.മുഴുവൻ പേർക്കും കമ്മീഷൻ നൽകാൻ തീരുമാനിച്ചാൽ ചെറിയ തുക മാത്രമേ നൽകാൻ കഴിയൂ .അതുകൊണ്ടാണ് 50% പേർക്ക് നൽകുന്നത്.പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നു.എന്തിനും ഏതിനു സമരം വേണോ എന്ന് അവർ ആലോചിക്കണം.സമരമെന്ന് പത്രത്തിൽ വന്നതല്ലേയുള്ളൂ.വ്യാപാരികൾ സമരം തുടങ്ങുമ്പോൾ നോക്കാമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യവകുപ്പ് റേഷന്‍ മേഖലക്കായി 120 കോടിയാണ് ധവകുപ്പിനോട് ആവശ്യപ്പെട്ടത്. കിട്ടിയത് വെറും 44 കോടി രൂപമാത്രം. കാരണം സര്‍ക്കാറിന്‍റെ സാമ്പത്തിക ഞെരുക്കം.വ്യാപാരികള്‍ക്ക് ഇത്തവണ കമ്മീഷന്‍ 49 ശതമാനമേകിട്ടൂ.കഴിഞ്ഞ മാസത്തെ കമ്മീഷന്‍ 29.51 കോടി രൂപയാണ്. സര്‍ക്കാര്‍ അനുവദിച്ചത്14.46 കോടി രൂപ.ഇതില്‍
നിന്ന് ക്ഷേമനിധി പിടിക്കും . നികുതി ഒടുക്കണം. പിഴ നല്‍കേണ്ടവര്‍ അതും നല്‍കണം.പിന്നെ മറ്റ് ചെലവുകളും വഹിക്കേണ്ടി വരുന്നതോടെ വലിയ നഷ്ടമെന്ന് വ്യാപാരികള്‍.
പറയുന്നു.ധനവകുപ്പ് ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ സംഘടന കൂട്ടായ്മ ആവശ്യപ്പെടുന്നത്. റേഷന്‍ മേഖളയിലെ ഇടതു സംഘടനകള്‍ ഉള്‍പ്പെടെ ധനവകുപ്പിന്‍റെ നിലപാടിനെ എതിര്‍ക്കുന്നവരാണ്.സംസ്ഥാനത്ത് 10100 റേഷന്‍ കടകളുണ്ട്.ആശ്രയിക്കുന്നത് 93 ലക്ഷം കാര്‍ഡുടമകള്‍. ഇതില്‍ സാമ്പത്തികമായി പിന്നോക്കമുള്ള
31 ലക്ഷത്തോളം പേരാണ് കടയടപ്പ് സമരത്തിലേക്ക് വ്യാപാരികള്‍ നീങ്ങുമ്പോള്‍ ഇവരെയാണ് അത് ഏറെ ബാധിക്കുക.


 

Follow Us:
Download App:
  • android
  • ios