'പൊലീസ് ആശുപത്രി അധികൃതരുമായി സംസാരിച്ചു, സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് എത്തിയിട്ടില്ല'; പി രാജീവ്
അതേസമയം, ദില്ലിയിലുള്ള മന്ത്രി പി.രാജീവ് കേരളത്തിലേക്ക് തിരിക്കും. ഉച്ചക്ക്12.50 ൻ്റെ വിമാനത്തിൽ മന്ത്രി യാത്ര തിരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് ആശുപത്രി അധികൃതരുമായി സംസാരിച്ചതായി മന്ത്രി പി രാജീവ്. സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് എത്തിയിട്ടില്ല. സ്ഫോടനത്തിൽ ഒരാൾ മരിച്ചുവെന്നും കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ദില്ലിയിലുള്ള മന്ത്രി പി.രാജീവ് കേരളത്തിലേക്ക് തിരിക്കും. ഉച്ചക്ക്12.50 ൻ്റെ വിമാനത്തിൽ മന്ത്രി യാത്ര തിരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
കളമശ്ശേരി സ്ഫോടനം; സംസ്ഥാനത്ത് ജാഗ്രത നിർദേശം, സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി
അതേസമയം, കളമശ്ശേരിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നല്‍കി. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഇൻ്റലിജൻസ് എഡിജിപിയും ഉടന്‍ കൊച്ചിയിലെത്തും.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘം കളമശ്ശേരിയിലേക്കെത്തും. ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘത്തോട് ഉടന്‍ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജും സജ്ജമാണ്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ ലഭ്യമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
https://www.youtube.com/watch?v=Ko18SgceYX8