Asianet News MalayalamAsianet News Malayalam

പള്ളുരുത്തിയിൽ കാണാതായ എഎസ്ഐ തിരികെയെത്തി

ഹാർബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉത്തംകുമാറിനെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യ പൊലീസിനെ സമീപിച്ചിരുന്നു. വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാർ നാടുവിട്ടതെന്നാണ് കുടുംബത്തിന്‍റെ ആരോപണം

missing asi in palluruthy police station has returned
Author
Cochin, First Published May 30, 2021, 8:52 AM IST

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ കാണാതായ  എഎസ്ഐ തിരികെ വീട്ടിലെത്തി. ഹാർബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉത്തംകുമാറിനെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യ പൊലീസിനെ സമീപിച്ചിരുന്നു. വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാർ നാടുവിട്ടതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. എന്നാൽ ഈ ആരോപണം പൊലീസ് തള്ളിയിരുന്നു. 

ഉത്തംകുമാർ ഇന്ന് രാവിലെയാണ് തിരികെ വീട്ടിലെത്തിയത്. ഇതറിഞ്ഞ പൊലീസ് വീട്ടിലെത്തി ഉത്തംകുമാറിനെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. തനിക്ക് മാത്രമായി മെമ്മോ ലഭിച്ചതിന്റെ വിഷമത്തിൽ ആണ് നാട് വിട്ടതെന്ന് എ എസ് ഐ പറഞ്ഞതായി പള്ളുരുത്തി സിഐ പറഞ്ഞു. ​ഗുരുവായൂർ ആയിരുന്നു എന്നാണ് എ എസ് ഐ മൊഴി നൽകിയത്. സ്‌ഥിരമായി താമസിച്ച് ഡ്യൂട്ടിക്ക് വരുന്നതിനാലാണ് ഉത്തംകുമാറിന് മെമ്മോ നൽകിയത് എന്നും സിഐ പറഞ്ഞു. 

 ഇന്നലെ രാവിലെ മുതലാണ് ഹാർബർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയ ഉത്തംകുമാറിനെ കാണാതായത്. വ്യാഴാഴ്ച ഡ്യൂട്ടിക്ക് വൈകി എത്തിയതിന് സി ഐ ഹാജർ ബുക്കിൽ ഉത്തംകുമാർ അബ്സെന്റ് ആണെന്ന് രേഖപ്പെടുത്തി. ഇതേ തുടർന്ന് വീട്ടിൽ മടങ്ങി എത്തിയ ഉത്തംകുമാറിന് വൈകിട്ടോടെ കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശദീകരണം നൽകാൻ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലേക്ക് പോകുകയാണ് എന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയെങ്കിലും പിന്നീട് ഒരു വിവരവും ഇല്ലെന്നാണ് ഭാര്യ ദീപ പറഞ്ഞിരുന്നത്. 

ദീപയുടെ പരാതിയിൽ പള്ളുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. സിഐ മാനസികമായി പീഡിപ്പിച്ചെന്ന വാദം പൊലീസ് തള്ളി. വൈകിയെത്തിയതിനാൽ വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് സിഐ വ്യക്തമാക്കിയിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios