മലപ്പുറം: വീട്ടുവരാന്തയിൽ കളിച്ച് കൊണ്ടിരിക്കുന്നതിനിടെ കാണാതായ രണ്ട് വയസുകാരി മരിച്ചു. വടകര അയനിക്കാട് നർത്തന കലാലയത്തിന് സമീപം കമ്പിവളപ്പിൽ ഷംസീറിന്റെ മകൾ ആമിനയാണ് മരിച്ചത്. 

ഇന്ന് ഉച്ചയ്ക്കാണ് കുഞ്ഞിനെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് അടുത്തുള്ള തോട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പോകുന്നവഴില്‍ മരണം സംഭവിക്കുകയായിരുന്നു.