'ഇങ്ങനെ ഓപ്പണായ ഒരു സ്ഥലത്ത് കുട്ടിയുമായി വരുമെന്ന് കരുതിയില്ല. മഞ്ഞ കളർ ചുരിദാറായിരുന്നു യുവതിയുടെ വേഷം. വെള്ളക്കളറുള്ള തട്ടം പോലെ ഒരു വസ്ത്രം കൊണ്ട് മുഖം മറച്ചിരുന്നു'.
കൊല്ലം: ഓയൂരില്‍നിന്ന് വീട്ടില്‍നിന്ന് ട്യൂഷന് പോയ വഴിയിൽ ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കാനായി പ്രതിയെത്തിയ ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മാധ്യമങ്ങളിലൂടെ വാർത്തയറിഞ്ഞ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ സ്വമേധയാ പൊലീസ് സ്‌റ്റേഷനിലെത്തി താനാണ് പ്രതിയായ യുവതിയേയും കുട്ടിയെയും ആശ്രാമം മൈതാനത്ത് എത്തിച്ചതെന്ന് അറിയിക്കുകയായിരുന്നു.
അഞ്ചാലംമൂട് സ്വദേശിയായ സജീവന്റെ ഓട്ടോയിലാണ് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ ചുരിദാര്‍ ധരിച്ചെത്തിയ സ്ത്രീ ആശ്രാമം മൈതാനത്തേക്ക് കൊണ്ടുപോയത്. യുവതി കുട്ടിയുമായി കയറുമ്പോള്‍ തന്‍റെ ചിന്തയിലേ തട്ടിക്കൊണ്ടുപോവലിന്‍റെ കാര്യം ഓർമ്മ വന്നില്ലെന്നും സ്റ്റാന്‍റിലെത്തി വാർത്തകൾ അറിയുകയും പിന്നാലെ മരുമകന്‍റെ ഫോൺ കോൾ വരികയും ചെയ്തതോടെയാണ് അത് തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതെന്നും സജീവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം നഗരത്തിലെ ലിങ്ക് റോഡില്‍വെച്ചാണ് യുവതി കുട്ടിയുമായി ഓട്ടോയില്‍ കയറിയതെന്ന് സജീവന്‍ പറഞ്ഞു. 'ആശ്രാമം മൈതാനത്ത് ഇരുന്നാണ് ഇന്ന് ഉച്ചയ്ക്കത്തെ ഭക്ഷണം കഴിച്ചത്. ഏകദേശം ഒന്നരയായിക്കാണും. അത് കഴിഞ്ഞ് ഓട്ടോയിടുന്ന സ്റ്റാന്‍ഡിലേക്ക് വരുമ്പോഴാണ് ലിങ്ക് റോഡിന്‍റെ മദ്യഭാഗത്ത് വെച്ച് ചുരിദാറിട്ട യുവതി ഓട്ടോയ്ക്ക് കൈ കാണിക്കുന്നത്. കൂടെ ഒരു കുഞ്ഞുമുണ്ടായിരുന്നു. ആശ്രാമത്തേക്ക് പോകാനാണ് പറഞ്ഞത്. മൈതാനത്തിനടുത്ത് അശ്വതി ബാറിന്റെ എതിര്‍വശത്തെ വഴിയിലാണ് ഇനരെ ഇറക്കി വവിട്ടത്.
ഓട്ടോ ചാർജ് എത്രയാണെന്ന് ചോദിച്ചപ്പോള്‍ ഞാൻ 40 രൂപയാണെന്ന് പറഞ്ഞു. അവര്‍ 200 രൂപയുടെ നോട്ട് നല്‍കി. ബാക്കി 160 രൂപ തിരികെകൊടുത്തു. കുഞ്ഞിന് ഓട്ടോയില്‍നിന്നിറങ്ങാന്‍ കുറച്ച് പാടുണ്ടായിരുന്നു. നല്ല ക്ഷീണവും ഉണ്ടായിരുന്നു. പനി പിടിച്ചതായിരിക്കുമെന്നാണ് കരുതിയത്. മാസ്ക് ഇട്ടതിനാൽ മുഖം കണ്ടില്ല. അമ്മയും മകളും ആണെന്നാണ് കരുതിയത്.
യുവതിയും കുഞ്ഞും ആശ്രാമം മൈതാനത്തിനടുത്ത് നടക്കുന്ന പരിപാടി കാണാനെത്തിയതാണെന്ന് വിചാരിച്ചു. അവിടെയെത്തിയപ്പോള്‍ നേരെ പോകാൻ പറഞ്ഞു. വ്യവസായ ഓഫീസിനടത്ത് ചെന്നപ്പോ പറഞ്ഞു ഇടത്തോട്ട് പോയി ബാറിന്‍റെ അവിടെ നിർത്താൻ പറഞ്ഞു. അവരെ ഇക്കി വിട്ട് താൻ സ്റ്റാൻഡിലേക്ക് പോയി'- സജീവന്‍ പറഞ്ഞു.
കാണാതായ കുട്ടിയുടെ വാർത്തയൊക്കെ കാണുന്നുണ്ടായിരുന്നു. പക്ഷേ മിസ്സായ കുട്ടിയാകാം ഓട്ടോയിലുള്ളതെന്ന ചിന്തയിലേ വന്നില്ല. ഇങ്ങനെ ഓപ്പണായ ഒരു സ്ഥലത്ത് കുട്ടിയുമായി വരുമെന്ന് കരുതിയില്ല. മഞ്ഞ കളർ ചുരിദാറായിരുന്നു യുവതിയുടെ വേഷം. വെള്ളക്കളറുള്ള തട്ടം പോലെ ഒരു വസ്ത്രം കൊണ്ട് മുഖം മറച്ചിരുന്നു. അവരെ ഇറക്കി വിട്ട് സ്റ്റാന്‍റിലെത്തിയപ്പോഴാണ് മരുമകന്‍റെ ഫോൺ വന്നത്. കാണാതായ കുട്ടിയെ ആശ്രാമം മൈതാനത്തിന് അടുത്ത് വെച്ച് കിട്ടി അച്ഛൻ അറിഞ്ഞോ എന്ന് ചോദിച്ചു. അറിഞ്ഞില്ല എന്ന് പറഞ്ഞ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് സംശയം തോന്നിയത്. ബാറിനടുത്ത് വെച്ചാണ് കുട്ടിയെ കിട്ടയതെന്ന് പറഞ്ഞപ്പോള്‍ സംശയം കൂടി. മീഡിയയിലെ വാർത്തയിൽ കുട്ടിയുടെ ഡ്രസ് കണ്ടപ്പോള്‍ ആണ് താൻ കൊണ്ട് വിട്ട കുട്ടി ആണ് അതെന്ന് ഉറപ്പിച്ചത്. അതോടെ പൊലീസിലെത്തി വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. എന്‍റെ വീട്ടിലും കുട്ടികളില്ലേ, പെട്ടന്ന് അതെല്ലാം ഓർത്ത് പോയി- സജീവൻ പറയുന്നു.
വീഡിയോ സ്റ്റോറി കാണാം

Read More : 'രാവുറങ്ങാതെ കേരളം, ആശങ്കയുടെ 20 മണിക്കൂർ, ഒടുവിൽ സുരക്ഷാ കരങ്ങളിൽ അബിഗേല്‍'; 'പൊൻതൂവലെ'ന്ന് കേരള പൊലീസ്
